പോലീസിലെ കോവിഡിനെ തുരത്തണം: എസ്ഡിപിഐ
കാസർകോട് (True News 8.09.2020): ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വംശീയമായി അധിക്ഷേപിക്കുകയും മാരകമായി പീഡിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ പോലീസിലെ കോവിഡ് ബാധയെ ഇല്ലാതാക്കുന്നതിനു വേണ്ടി ജനാധിപത്യ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് എൻ.യു അബ്ദുസ്സലാം പറഞ്ഞു.
പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട് എസ്.പി.അമീർ അലിയെയും പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി.എ.റഊഫിനേയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് റിമാന്റാക്കിയ പോലീസിന്റെ അനീതിക്കെതിരെ ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ ഹൈവേ ഉപരോധം കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യമൂല്യങ്ങളുടെ തകർത്തുകൊണ്ടാണ് പിണറായി പോലീസ് മുന്നോട്ടുപോകുന്നത്, ഭരണ പരാജയം മറച്ചുവെക്കാൻ പോലീസിനെ ഉപയോഗിച്ച് പുതിയ പുതിയ സംഭവങ്ങൾ ഉണ്ടാക്കുകയാണ് നിലവിൽ പിണറായി സർക്കാർ ചെയ്യുന്നത് പോലീസ് രാജും, വംശവെറിയും നാടിന്റെ മൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നത്
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാർട്ടി പ്രവർത്തകർക്കെതിരെ മൂന്നാം മുറ ഉപയോഗിക്കുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത പാലക്കാട്ടെ പോലീസിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തത് ഇത്തരം അനീതിയെ അനുവദിക്കുകയില്ലയെന്നും അദ്ദേഹം പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി, ജനറൽ സെക്രട്ടറി ഖാദർ അറഫ, ഖജാഞ്ചി സിദ്ധീഖ് പെർള, അബ്ദുല്ല എരിയാൽ ഹൈവേ ഉപരോധത്തിന് നേതൃത്വം നൽകി.



Post a Comment