JHL

JHL

സംസ്ഥാനത്ത് വീണ്ടും കോവിഡ് മൂവായിരം കടന്നു. പതിമൂന്ന് മരണം.കാസറഗോഡ് ജില്ലയിൽ ഇന്ന് 166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വാർത്തയിൽ


തിരുവനന്തപുരം / കാസർഗോഡ് (True News, Sept 8,2020): സംസ്ഥാനത്ത് വീണ്ടും കോവിഡ് മൂവായിരം കടന്നു. കാസറഗോഡ് ജില്ലയിൽ ഇന്ന് 166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (സെപ്റ്റംബര്‍ 08) ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടാള്‍ക്കും വിദേശത്ത് നിന്നെത്തിയഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6579 പേര്‍
 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും . 99 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
6408 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 605 പേര്‍ വിദേശത്ത് നിന്നെത്തിയവരും 444 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5359 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4498 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 45 ആയി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
ചെമ്മനാട്- 17         ഉദുമ- 6        ഈസ്റ്റ് എളേരി- 2         അജാനൂര്‍- 14
പിലിക്കോട്- 23        ചെങ്കള- 22        മൊഗ്രാല്‍പുത്തൂര്‍-1     നീലേശ്വരം- 4   
കുമ്പള- 4            കാഞ്ഞങ്ങാട്- 12        എന്‍മകജെ- 3        മധൂര്‍- 3
ബദിയഡുക്ക- 3        തൃക്കരിപ്പൂര്‍- 6        മടിക്കൈ- 2       കാസര്‍കോട്- 4
മഞ്ചേശ്വരം- 8              പടന്ന- 3                 കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 5       പുല്ലൂര്‍ പെരിയ- 10       പള്ളിക്കര- 1
പുത്തിഗെ- 7       പൈവളിഗെ- 3      കള്ളാര്‍- 1
കാറഡുക്ക- 1
ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
ചെമ്മനാട് പഞ്ചായത്തിലെ 54 കാരി
ഈസ്റ്റ് എളേരി പഞ്ചായത്തിലെ 25 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 25 കാരി
ചെമ്മനാട് പഞ്ചായത്തിലെ 22 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 30 കാരി
ഇതര സംസ്ഥാനത്ത് നിന്ന് വന്നയാള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 53 കാരന്‍ (കര്‍ണ്ണാടക)
അജാനൂര്‍ പഞ്ചായത്തിലെ 42 കാരന്‍
വിദേശത്ത് നിന്നെത്തിയ ആള്‍
കുമ്പള പഞ്ചായത്തിലെ 25 കാരന്‍ (സിംഗപ്പൂര്‍)
ഇന്ന് 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
ദേലംപാടി- 3       എന്‍മകജെ- 1       പള്ളിക്കര- 3       ചെങ്കള- 6       കുമ്പള- 9
മധൂര്‍- 2        മൊഗ്രാല്‍പുത്തൂര്‍- 1        കാസര്‍കോട്- 6       മുളിയാര്‍- 1
പുത്തിഗെ- 2       ബദിയഡുക്ക- 2       അജാനൂര്‍- 7      മഞ്ചേശ്വരം- 1
ചെമ്മനാട്- 8        കാഞ്ഞങ്ങാട്- 5        കോടോംബേളൂര്‍- 6       കള്ളാര്‍- 3
വലിയപറമ്പ- 5        തൃക്കരിപ്പൂര്‍- 3      പൈവളിഗെ- 1     പടന്ന- 14
കയ്യൂര്‍ ചീമേനി- 2     മടിക്കൈ-1

No comments