JHL

JHL

മഴക്കാലത്ത് റോഡ് കുള മാകുന്നു; കെ കെ പുറം റോഡിന് വേണം ഓവുചാൽ സംവിധാനം.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ചളിയങ്കോട് -കെ കെ പുറം റോഡ് മഴവെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികൾക്ക് ദുരിതവും റോഡ് തകർച്ചയ്ക്കും കാരണമാവുന്നു.

 2010 -15 കാലയളവിലാണ് കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ടും,  ഹാർബർ ഫണ്ടും  ഉപയോഗപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തത്. മഴവെള്ളം ഒഴുകിയെത്തുന്ന പ്രദേശമായതിനാൽ അന്ന് തന്നെ റോഡിന് ഓവുചാൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നുവെങ്കിലും ഹാർബർ എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റിൽ ഓവുചാൽ ഉൾക്കൊള്ളിക്കാത്തതാണ്  ഇപ്പോൾ ദുരിതത്തിന് കാരണമായിരിക്കുന്നത്. 

 മഴക്കാലമായാൽ ചളിയങ്കോട്,കാടിയംകുളം   ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴ വെള്ളം താഴ്ന്ന പ്രദേശമായതിനാൽ കെ കെ പുറം  റോഡിൽ തങ്ങി നിൽക്കുന്നത് പതിവാണ്. ഇത് കാൽനടയാത്രക്കാർക്ക് വളരെയേറെ പ്രയാസം ഉണ്ടാക്കുന്നു. ചളിയങ്കോട് മുതൽ കെ കെ പുറം -കടവത്ത്‌ ലിങ്ക് റോഡ് കലുങ് വരെ ഓവുചാൽ നിർമ്മിക്കാനായാൽ ഈ ദുരിതത്തിന് പരിഹാരമാകുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.

 ഓവു ചാലിന്  ഫണ്ടുകൾ ലഭ്യമാക്കാൻ ശ്രമിച്ചു വരികയാണെന്ന് വാർഡ് അംഗവും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ പറഞ്ഞു.





No comments