JHL

JHL

കോയിപ്പാടി കടപ്പുറത്ത് നിന്നും കഞ്ചാവുമായി കളനാട് സ്വദേശി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : കുമ്പള കോയിപ്പാടിയിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. കളനാട് സ്വദേശി എം.ഷാഫി(29) എന്നയാളെയാണ് പിടികൂടിയത്.

 25 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

പി.ഒ. എം.രാജീവൻ , സി ഇ ഓമാരായ കെ.വി.പ്രജിത് കുമാർ, എം.എം.അഖിലേഷ്, വി.ബി.സബിത് ലാൽ  എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments