JHL

JHL

കോവിഡ് മഹാമാരി: പാഠപുസ്തകങ്ങളിലെ അറിവുകളും, സയൻസും പകച്ചുനിൽക്കുന്നു.-എകെഎം അഷ്‌റഫ്‌ എംഎൽഎ.

മൊഗ്രാൽ(www.truenewsmalayalam.com) : കോവിഡ്  മഹാമാരി ലോകത്ത് പടർന്നുപിടിച്ചപ്പോൾ പാഠപുസ്തകങ്ങളിലെ അറിവുകളും, സയൻസും പകച്ചു നിൽക്കുന്നതാണ് നാം  കണ്ടതെന്ന് എകെഎം അഷ്‌റഫ്‌ എം എൽഎ അഭിപ്രായപ്പെട്ടു.

മൊഗ്രാൽ ദേശീയവേദിയും, സ്കൂൾ പിടിഎ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അധ്യാപക ദിനാചരണം  ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇൻറർനെറ്റും,  സാമൂഹിക മാധ്യമങ്ങളും അവരുടെ ആധിപത്യം ഉറപ്പിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സൈബർ ബുള്ളിയിങ്  പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും, ഒഴിവാക്കാനുള്ള പദ്ധതികളും, അറിവും അധ്യാപകരും, മാതാപിതാക്കളും ആർജ്ജിക്കേണ്ടത് ഇപ്പോൾ അനിവാര്യമായിരിക്കുന്നു.

 ഓൺലൈൻ ലോകത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അറിവും, അവബോധവും കുട്ടികളിൽ ഉണ്ടാക്കി കൊടുക്കുക എന്നത് ഈ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്, ഓൺലൈൻ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത കുട്ടികൾക്ക് ഉണ്ടാവണമെന്നില്ല. സുരക്ഷിതമായി ഇൻറർനെറ്റും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാനുള്ള ഒരു തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ അധ്യാപകർക്ക് കഴിയണം. എല്ലാ സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ കഴിയുന്ന മാനസികവും, വൈകാരികവുമായ ഒരു പരിവർത്തനം കുട്ടികളിൽ ഉണ്ടാക്കാൻ അധ്യാപകർക്ക് കഴിയുമ്പോൾ മാത്രമേ യഥാർത്ഥ ജീവിതത്തിൽ വിജയിക്കാൻ അവർക്ക് കഴിയുകയുള്ളൂവെന്നും എകെഎം അഷ്‌റഫ്‌  എംഎൽഎ പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയിൽ മൊഗ്രാൽ സ്കൂളിന് നൂറ് ശതമാനം വിജയം സമ്മാനിച്ച അധ്യാപകർക്കും സ്കൂൾ പിടിഎ യ്ക്കുമുള്ള ദേശീയവേദിയുടെ ട്രോഫി എകെഎം അഷ്‌റഫ്‌ എം എൽഎ സമ്മാനിക്കുന്നു.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട്‌ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്  എസ് എസ്എൽസി പരീക്ഷയിൽ 100% വിജയം സമ്മാനിച്ച അധ്യാപകരെയും പിടിഎ കമ്മിറ്റിയെയും ദേശീയ വേദിക്ക് വേണ്ടി എംഎൽ എ ട്രോഫി സമ്മാനിച്ച്  അനുമോദിച്ചു. എംഎൽ എയ്ക്ക്  ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ ഷാളണിയിച്ചു. 

 "ഓൺലൈൻ അധ്യാപനം'' എന്ന വിഷയത്തിൽ സ്കൂൾ അധ്യാപകരായ ശിഹാബ് മാഷ്, ഖാദർ മാഷ്, ജാൻസി ടീച്ചർ, ഫർസാന ടീച്ചർ, നുഹ്സിന ടീച്ചർ, റഷീദ ടീച്ചർ, സൈനബ ടീച്ചർ,  റൈഹാനടീച്ചർ, എം മാഹിൻ മാസ്റ്റർ, പി മുഹമ്മദ് നിസാർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ  എന്നിവർഓൺലൈൻ അധ്യാപന  അനുഭവങ്ങൾ പങ്ക് വെച്ച് സംസാരിച്ചു.

കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ,, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം സി എം മുഹമ്മദ്,     എം എ അബ്ദുൾറഹ്മാൻ സുർത്തിമുല്ല, ഗഫൂർ ലണ്ടൺ, ഹമീദ് പെർവാഡ്, പി എ ആസിഫ്, സെഡ് എ മൊഗ്രാൽ,  എം എം റഹ്മാൻ, ടി കെ ജാഫർ, വിജയകുമാർ, പി എം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഖലീൽ, റിയാസ് കരീം, മുഹമ്മദ് സ്മാർട്ട്‌, മുഹമ്മദ് മൊഗ്രാൽ, സി എം ഹംസ,ശരീഫ് ദീനാർ  ദേശീയവേദി ഗൾഫ് പ്രതിനിധികളായ  എംജിഎ റഹ്മാൻ, എം എ ഇക്ബാൽ, മന്നാൻ ലൂത്ത,ടിപിഎ റഹ്മാൻ  എന്നിവർ ആശംസകൾ നേർന്നു. എം എ മൂസ സ്വാഗതം പറഞ്ഞു.





No comments