JHL

JHL

ചെങ്കൽ ക്വാറിയിൽ നിന്നും യന്ത്രസാമഗ്രികൾ കവർന്ന കേസിലെ പ്രതികൾ റിമാൻഡിൽ.

ബദിയടുക്ക(www.truenewsmalayalam.com) : ചെങ്കൽ ക്വാറിയിൽ നിന്നും യന്ത്രസാമഗ്രികൾ കവർച്ച ചെയ്തവരെ റിമാൻഡ് ചെയ്തു. സീതാംഗോളി ധർബത്തടുക്ക ചെങ്കൽ ക്വാറിയിൽ നിന്നു യന്ത്രസാമഗൾ കവർച്ച നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ കണക്കപ്പാടിയിലെ ഹരീഷ് ചന്ദ്ര (40), ധർബത്തടുക്കയിലെ ദേവപ്പ (40), വിദ്യാഗിരിയിലെ ഗോവിന്ദ (32), രവികുമാർ മാടത്തടുക്ക (26) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

4ന് ഉടമ അരിയപ്പാടിയിലെ നിസാമുദ്ദീന്റെ ക്വാറിയിൽ നിന്ന് എൻജിൻ, ഗിയർബോക്സ്, ബ്ലേഡ് എന്നിവ കവർന്നത്. പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. ഇവിടെ എത്തിയ കാറിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതികളെ കുറിച്ചു സൂചന ലഭിക്കുകയും  കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രവികുമാറിന്റെ കാറിൽ കടത്തിയ യന്ത്രഭാഗങ്ങൾ ബദിയടുക്കയിലെ 2 ആക്രിക്കടകളിൽ വിൽപന നടത്തിയിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. 14000 രൂപയ്ക്കാണ് വിൽപന നടത്തിയത്.





No comments