JHL

JHL

അനുസ്മരണ യോഗം: കെ ബി അബ്ബാസ്ച്ചയുടേത് പ്രവാസികളെ ചേർത്തുപിടിച്ച വ്യക്തിത്വം.

മൊഗ്രാൽ(www.truenewsmalayalam.com) : നീണ്ട 44 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ജീവകാരുണ്യ മേഖലയിലും, മത-  സാമൂഹിക സംഘടനാ രംഗത്തും വിലപ്പെട്ട സംഭാവന നൽകിയ കെബി അബ്ബാസ്ച്ചയുടെ പെട്ടെന്നുള്ള വിടവാങ്ങൽ നാടിന് തേങ്ങലായി മാറിയെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

 തൊഴിലന്വേഷിച്ച്  ദുബായിൽ എത്തുന്ന പ്രവാസികൾക്ക് തണലായിരുന്നു നാത്തൂർ അബ്ബാസ്ച്ചയെന്ന സെക്യൂരിറ്റി ജീവനക്കാരൻ. തൊഴിൽ ലഭിക്കും വരെയുള്ള കാലയളവിലെ താമസവും, ഭക്ഷണവും നൽകി പ്രവാസികളെ ചേർത്തുപിടിച്ച വ്യക്തിത്വം വേറെ ഉണ്ടാവില്ല. ഇത്തരം വ്യക്തിത്വങ്ങളുടെ വിടവ് മൊഗ്രാലിന് നികത്താനാകാത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.

 ചടങ്ങ് കെഎംസിസി ജില്ലാ പ്രതിനിധി സെഡ് എ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ദേശീയവേദി വൈസ് പ്രസിഡണ്ട് ടി കെ ജാഫർ അധ്യക്ഷത വഹിച്ചു. ദുബായ്- മൊഗ്രാൽ മുസ്ലിം ഫ്രണ്ട്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് എം ജി എ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, ട്രഷറർ വിജയകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് കരീം, മുഹമ്മദ് സ്മാർട്ട്‌, അഷ്‌റഫ്‌ പെർവാഡ്, എച് എം കരീം, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാൽ, അർഫാദ് മൊഗ്രാൽ, ദേശീയവേദി ഗൾഫ് പ്രതിനിധികളായ എം എ ഇക്ബാൽ, ടിപിഎ റഹ്മാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു. 





No comments