JHL

JHL

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ കയറി 50 ഗ്രാം സ്വർണ്ണം തട്ടിയെടുത്ത സ്ത്രീകൾ പിടിയിൽ.

പുത്തൂർ(www.truenewsmalayalam.com) : പുത്തൂരിൽ ജോയ്ആലുക്കാസ് ഷോറൂമിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ബുർക്ക ധരിച്ചെത്തിയ മൂന്നംഗ സംഘം പിടിയിൽ. 

സെപ്റ്റംബർ ഒന്നിനാണ് ഇവർ സ്വർണ്ണം വാങ്ങാൻ കടയിലെത്തിയത്, രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ വിലവരുന്ന 50 ഗ്രാമിലധികം സ്വർണ്ണമാണ് ഇവർ മോഷ്ടിച്ചത്.

ജ്വല്ലറി അധികൃതർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവരെ പിടികൂടിയത്.

ബിബിജാൻ, ഹുസൈനാബി, ജൈത്തുമ്പി, എന്നിവരാണ് പിടിയിലായത്. ഇവരുടെ ദൃശ്യം സിസി ടീവിയിൽ പതിഞ്ഞിരുന്നു, തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്.






No comments