JHL

JHL

പ്രവാസികളെ സർക്കാറുകൾ രണ്ടാം പൗരന്മാരായി കാണുന്നു.- പ്രവാസി സംഗമം

മൊഗ്രാൽ(www.truenewsmalayalam.com) :  കേരളത്തിന്റെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയർപ്പിൽ പണിതതാണെന്നും അവർ നാടിന്റെ നട്ടെല്ലാണെന്നും വിളിച്ചുകൂവുന്ന ഭരണാധികാരികളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിസന്ധിഘട്ടത്തിൽ പ്രവാസികളെ രണ്ടാം പൗരന്മാരായി കാണുന്നുവെന്ന് ദേശീയ പ്രവാസി ദിനത്തോ  ടനുബന്ധിച്ച് മൊഗ്രാലിൽ  ദേശീയ വേദി സംഘടിപ്പിച്ച പ്രവാസി സംഗമം അഭിപ്രായപ്പെട്ടു.

 പ്രവാസി സമൂഹം നേരിട്ട പ്രതിസന്ധിഘട്ടങ്ങളിലൊ  ക്കെ മാറിമാറി വന്ന ഭരണകൂടങ്ങൾ പ്രവാസികളെ കൈയൊഴിഞ്ഞ കാഴ്ചയാണ് നാം കണ്ടത്. സൗദി അറേബ്യയിലെ നിതാഖാതിലും,  ദുബായിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലേയും  സ്വദേശിവൽക്കരണ സമയത്തും പ്രവാസികളുടെ സംരക്ഷണത്തിന് സർക്കാറുകൾ ഒന്നും ചെയ്തില്ല. വിമാനയാത്രയ്ക്ക് കാൽ ലക്ഷം മുതൽ അര ലക്ഷം രൂപ വരെ ടിക്കറ്റിന് വിമാനകമ്പനികൾ ഈടാ  കുമ്പോഴും സർക്കാർ ഇടപെടലുകൾ നടത്താതെ മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്.സർക്കാർ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ പ്രവാസി ക്ഷേമ പദ്ധതി "ഡ്രീം കേരള ''മെഗാ മേളകളും വെളിച്ചം കാണാതെ പോയി. പുനരധിവാസ പദ്ധതികൾ ഒന്നും ഫലം കണ്ടില്ല. 

 കോവിഡ് കാലമാണ് പ്രവാസികളെ ഏറെ വേദനിപ്പിച്ചത്. കോവിഡ്  മഹാമാരി പ്രവാസികളുടെ ശരീരത്തിലുപരി ഹൃദയത്തിലാണ് പോറലേൽപ്പിച്ചത്, . രാജ്യത്തെ എല്ലാ കോവിഡ്  നിയന്ത്രണ നിയമങ്ങളും കോവിഡ്  വാഹകരെന്ന് പറഞ്ഞു പ്രവാസികളിൽ അടിച്ചേൽപ്പിക്കാനാണ് സർക്കാറുകൾ ശ്രമിച്ചത്. കോവിഡ്  പരിശോധനയുടെ പേരിൽ പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രവാസികളെ ചൂഷണം ചെയ്യുകയായിരുന്നു സർക്കാറുകൾ. ആർ.ടി.പി.സി.ആർ,റാപ്പിഡ് പിസിആർ  പരിശോധനയുടെ പേരിൽ കൊള്ളയാണ് നടത്തിയത്.

രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിലും,ശക്തി  പ്രകടനങ്ങളിലും ലക്ഷങ്ങൾ തടിച്ചു കൂടുമ്പോൾ ഉണ്ടാകാത്ത കോവിഡ് വ്യാപനവും, ക്വാറന്റൈനും പ്രവാസികൾ നാട്ടിൽ വരുമ്പോൾ മാത്രം അടിച്ചേൽപ്പിക്കാനാണ് ഇപ്പോഴും സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും, ഇതിനെതിരെ ശബ്ദം ഉയരണമെന്നും പ്രവാസി സംഗമം അഭിപ്രായപ്പെട്ടു.

പ്രവാസി സംഗമം പൗര പ്രമുഖനും,പ്രവാസി  വ്യവസായിയുമായ മുഹമ്മദലി നാങ്കി  ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ ജാഫർ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ വച്ച് പഴയകാല പ്രവാസികളിൽ ഒരാളായ അബുവിനെ ആദരിച്ചു.

എ.കെ ഇബ്രാഹിം,  സെഡ്.എ മൊഗ്രാൽ, എം എ ഹമീദ് സ്പിക്ക്, കെ.എ  അബ്ദുറഹ്മാൻ, എം.എ അബ്ദുൽ റഹ്മാൻ, എം.എ ആരിഫ്, അബ്ദുള്ള ഹിൽടോപ്, ഗഫൂർ ലണ്ടൻ, ഹമീദ് പെർവാഡ്, മാഹിൻ മാസ്റ്റർ, അബ്ദുള്ള മൊയ്‌തീൻ, 

മുഹമ്മദ് നാങ്കി, എം.എസ്  സലീം, എം.ജി.എ റഹ്മാൻ,സീതി മൊയ്‌ലാർ, ഇല്യാസ് എം.എ, മാമു ഹാജി, എം.എച്ച് അബ്ദുൽ ഖാദർ, ശരീഫ് ബാഗ്ദാദ്, കെ.എ ഖാലിദ്, എം.എ ഇക്ബാൽ, അഹ്‌മദലി നടുപ്പളം, റാഷിദ് കടപ്പുറം, ടി.പി മുഹമ്മദ്, മുഹമ്മദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി എം.എ മൂസ നന്ദി പറഞ്ഞു. 






No comments