JHL

JHL

കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര വാർഷികോത്സവം 14 മുതൽ.

കുമ്പള(www.truenewsmalayalam.com) : കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വാർഷികോത്സവം 14 മുതൽ 18 വരെ നടക്കും. 14-ന് രാവിലെ ഒൻപതിന് കാഴ്ചസമർപ്പണം. 10-ന് ധ്വജാരോഹണം, 12.30-ന് മഹാപൂജ തുടർന്ന് അന്നദാനം, രാത്രി ഏഴുമുതൽ ഉത്സവബലി .
15-ന് രാവിലെ 6.30 മുതൽ ഉത്സവ ശ്രീഭൂതബലി, 10.30 മുതൽ തുലാഭാരം, ഉച്ചയ്ക്ക് 12.30-ന് മഹാപൂജ, അന്നദാനം. രാത്രി ഏഴുമുതൽ ചെറിയ ദീപോത്സവം ബലിപൂജ, രാത്രി 10 മുതൽ യക്ഷഗാന ബയലാട്ടം.

16-ന് രാവിലെ 10.30-ന് തുലാഭാരം, 12.30-ന് മഹാപൂജ, തുടർന്ന് അന്നദാനം, വൈകിട്ട് 6.30-ന് ദീപാരാധന വിശ്വരൂപ ദർശനം, രാത്രി ഏഴിന് നടുദീപോത്സവം ദർശനബലിപ്പൂജ.

17-ന് രാവിലെ 6.30 മുതൽ ഉത്സവ ശ്രീഭൂതബലി, 10.30-ന് തുലാഭാരം, 12.30-ന് മഹാപൂജ, അന്നദാനം, വൈകിട്ട് ഏഴുമുതൽ ഉത്സവം, വെടിക്കെട്ട്, ശയനോത്സവം, കാവടബന്ധനം.

18-ന് രാവിലെ 6.30-ന് കവാടോദ്ഘാടനം, 10.30-ന് തുലാഭാരം, 12.30-ന് മഹാപൂജ, അന്നദാനം. ഉച്ചയ്ക്ക് 3.30-മുതൽ ആറാട്ടുത്സവം എന്നിവ ഉണ്ടാകും.





No comments