എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നരവയസ്സുകാരിയുടെ മൃതദേഹവുമായി പ്രതിഷേധം.
മൂന്നു വർഷത്തിനിടെ ഇവിടെ എൻഡോസൾഫാൻ രോഗികളെ കണ്ടെത്തുന്നതിന് ക്യാമ്പ് നടത്തിയിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അതിനാൽ മരിച്ച കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതടക്കം പല കാര്യങ്ങളിലും വീഴ്ചയുണ്ടായെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കാസർകോട് കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേർ ആദിവാസി കോളനിയിലെ മോഹനൻ- ഉഷ ദമ്പതികളുടെ മകൾ ഹർഷിതയാണ് ഇന്നലെ മരിച്ചത്.തല വളരുന്ന ഹൈഡ്രോ സെഫാലെസ് രോഗമായിരുന്നു ബാധിച്ചത്. കാസർകോട് ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ കുഞ്ഞ് ഉൾപ്പെട്ടിരുന്നില്ല. സെഫാലെസ് രോഗത്തിന് പുറമേ പല തരത്തിലുള്ള ശാരീരിക പ്രയാസങ്ങളും അനുഭവിച്ചിരുന്നു. സഹോദരങ്ങളായ ഉമേഷിനും രമേശിനും സംസാര വൈകല്യമുണ്ട്. ഒരു മാസത്തിനിടെ എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ടു കുഞ്ഞുങ്ങൾ മരിച്ചതിന് പിറകെയാണ് ഹർഷിതയുടെ വിയോഗം.
Post a Comment