JHL

JHL

ഷിറിയ പുഴയിൽ അനധികൃത മണൽ കടത്ത് തോണികൾ നശിപ്പിച്ചു; രണ്ടു പേർക്കെതിരെ കേസ്.

കുമ്പള(www.truenewsmalayalam.com) : അനധികൃത മണൽ കടത്ത് തോണികൾ നശിപ്പിച്ചു; രണ്ടു പേർക്കെതിരെ കേസ്.

പി കെ നഗർ സ്വദേശി ഹൈദര്‍, ഷിറിയ ഒളയം സ്വദേശി സലീം എന്നിവര്‍ക്കെതിരെയാണ് കേസ്.

ഷിറിയ പുഴയിൽ നിന്ന് മണൽ വരികയായിരുന്ന മൂന്ന് തോണികളാണ് പോലീസ് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്.

കടവിൽ സൂക്ഷിച്ചിരുന്ന മണലും പോലീസ് പിടിച്ചെടുത്തു.





No comments