JHL

JHL

കാസർഗോഡ് മത്സ്യ മാർക്കറ്റിൽ മിന്നൽ പരിശോധന, സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

കാസര്‍ഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് മത്സ്യ മാർക്കറ്റിൽ മിന്നൽ പരിശോധന, സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

 മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലും ഉദുമ മത്സ്യമാര്‍ക്കറ്റിലുമാണ് ഇന്ന് ഉച്ചയോടെ കാസര്‍കോട് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.

ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ജോണ്‍ വിജയകുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് ഫുഡ് സേഫ്റ്റി ഓഫീസര്‍ മുസ്തഫ, ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 10 സാമ്പിളുകളും ഉദുമ മത്സ്യവിപണന കേന്ദ്രത്തില്‍ നിന്നും ആറ് സാമ്പിളുകളും പരിശോധനക്കെടുത്തു. ഇത് വിശദപരിശോധനക്ക് ലാബില്‍ അയച്ചു. അയല, മത്തി, കൂന്തല്‍ ഇനങ്ങളിലുള്ള മത്സ്യങ്ങളുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്.





No comments