JHL

JHL

ഉപ്പളയിലെ പോക്സോ കേസ് അട്ടിമറിച്ചു; ഇരയുടെ പിതാവ്.

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ അറുപത്തിയൊൻപതുകാരൻ പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ അട്ടിമറി നടന്നു എന്ന് കുട്ടിയുടെ പിതാവ്.  പെൺകുട്ടി മൊഴിമാറ്റിയത് ബാഹ്യ പ്രേരണ മൂലമെന്ന് കുട്ടിയുടെ പിതാവ് നേരത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. പോലീസിൽ നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമായ മൊഴിയാണ് കുട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴിയായി പറഞ്ഞത്. കുട്ടിയെ ചിലർ സ്വാധീനിച്ചത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് പിതാവ് പറഞ്ഞു. പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പിതാ മഹാന്റെ ബന്ധുക്കൾ പോലീസിനെ സ്വാധീനിച്ച് ഡി വൈ എസ് പിയും ജനാർദന, കവിത എന്നീ പോലീസ് ഉദ്യോഗസ്ഥരും  സ്കൂൾ  സന്ദർശിച്ച്  കുട്ടിയോട്  മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തി. ഈ കാര്യം താനും ഭാര്യയും സി ഡബ്ലയു സി സന്ദർശിക്കാൻ 
പോയപ്പോൾ കുട്ടി കരഞ്ഞ് കൊണ്ട് പറഞ്ഞതായാണ് പറയുന്നത്. കുട്ടിയുടെ മാതാവും സഹോദരന്മാരും കുട്ടിക്ക് ചോക്ലേറ്റ് കൊടുത്തും മറ്റും സ്വാധീനിക്കുകയായിരുന്നു.  
 അദ്ദേഹം ആരോപിച്ചു.    കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത് .
പോലീസുകാർ ചൈൽഡ് ലൈനിൽ നിന്നാണെന്ന വ്യാജേനയാ ണ് സ്കൂളിൽ എത്തിയത്. സ്കൂൾ പ്രിൻസിപ്പലിനോട് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പോലീസ് സംഘം സ്കൂളിൽ എത്തിയിട്ടില്ല എന്നാണ് പറയുന്നത്.മൊഴി മാറ്റി പറഞ്ഞാൽ രണ്ട് ദിവസം കൊണ്ട് സി ഡ്‌ബ്ലിയൂ സിയിൽ നിന്ന്  ഇറക്കിത്തരുമെന്നും കുട്ടിക്ക് വാഗ്ദാനം നൽകിയിരുന്നു.

കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് മാസം മുമ്പ് കുട്ടിയുടെ ഉമ്മയുടെ പിതാവായ അറുപത്തി ഒൻപത്ത്കാരനെ പോക്‌സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തിരുന്നു . ഡി വൈ എസ പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
പ്രതിയുമായി ബന്ധപ്പെട്ടവർ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് പുനരന്വേഷണത്തിനു കളമൊരുക്കിയതെന്നും പിതാവ് പറയുന്നു.

പോലീസ് സംഘം തന്റെ വീട്ടിലെത്തി കുട്ടിയുമായി സംസാരിക്കുകയും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ആ സമയത്തൊന്നും പരാതിയിൽ പറഞ്ഞതിൽ നിന്നും കുട്ടി പുറകോട്ടു പോയിട്ടില്ല. തുടർന്ന് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുകയും കാസറഗോഡ് താലൂക്ക് ആശുപത്രിയിൽ കൗൺസിലിംഗ് നടത്തുകയും ചെയ്തു. 
ഒരു മാസമായി തടവു പുള്ളിയെ പോലെ കുട്ടി കഴിയൂകയാണ്. നാളെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ പറഞ്ഞ ആലുകളായിരിക്കും ഉത്തരവാദി യെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ കേസിൽ ഇങ്ങനെയാണ് അധികാരികൾ പെരുമാറുന്നത് എങ്കിൽ കുട്ടികൾക്ക് എന്ത് സുരക്ഷിത ത്വമാണ് ഇവിടെയുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നു.
വിഷയവുമായി ബന്ധപ്പെട്ട് എസ്.പിക്കും ഡിജിപി ക്കും ഇദ്ദേഹം പരാതി നൽകി.
 .


No comments