എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നരവയസ്സുകാരി മരിച്ചു.
ബദിയടുക്ക(www.truenewsmalayalam.com) : എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നരവയസ്സുകാരി മരിച്ചു. കാസർകോട് കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേർ ആദിവാസി കോളനിയിലെ മോഹനൻ- ഉഷ ദമ്പതികളുടെ മകൾ ഹർഷിതയാണ് മരിച്ചത്.
തല വളരുന്ന ഹൈഡ്രോ സെഫാലെസ് രോഗത്തെത്തുടർന്ന് ചൊവ്വാഴ്ച്ച രാവിലെയായിരുന്നു മരണം. കാസർകോട് ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ കുഞ്ഞ് ഉൾപ്പെട്ടിരുന്നില്ല. സെഫാലെസ് രോഗത്തിന് പുറമേ പല തരത്തിലുള്ള ശാരീരിക പ്രയാസങ്ങളും അനുഭവിച്ചിരുന്നു. സഹോദരങ്ങളായ ഉമേഷിനും രമേശിനും സംസാര വൈകല്യമുണ്ട്. ഒരു മാസത്തിനിടെ എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ടു കുഞ്ഞുങ്ങൾ മരിച്ചതിന് പിറകെയാണ് ഹർഷിതയുടെ വിയോഗം.
Post a Comment