JHL

JHL

പുത്തനുണർവേകി കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ്

കുമ്പള(www.truenewsmalayalam.com) : യുവതലമുറക്ക് പുത്തനുണർവേകി കുമ്പള പഞ്ചായത്ത് മുസ് ലിം  യൂത്ത് ലീഗ് ക്യാംപ് സമാപിച്ചു. കാലം കാലികം ദൗത്യം ഉണരുക എന്ന പ്രമേയത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടക്കുന്ന സംഘടനാ ശാക്തീകര ക്യാംപയിനിൻ്റെ ഭാഗമായാണ് ക്യാംപ്.  

സംഘടനാ ശാക്തീകരണം, വികസനം, വിദ്യഭ്യാസം, രാഷ്ട്രീയം, ഫാസിസം  മതനിരാസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി.

മൊഗ്രാൽ റയ്യാൻ റിസോട്ടിൽ നടന്ന ക്യാംപ് മുസ് ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ.എം. അബ്ബാസ് അധ്യക്ഷനായി. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി,

മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, ജന: സെക്രട്ടറി സഹീർ ആസിഫ്, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി.അബ്ദുൽ ഖാദർ, മണ്ഡലം ജന: സെക്രട്ടറി എം.അബ്ബാസ്, സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അഷ്റഫ് കർള, എ.കെ.ആരിഫ്, അഡ്വ.സക്കീർ അഹമ്മദ്, യൂസുഫ് ഉളുവാർ, റഹ്മാൻ ഗോൾഡൻ, എം.സി.ശിഹാബ് മാസ്റ്റർ, എം.എ. നജീബ്, എം.പി. ഖാലിദ് ബി.എം മുസ്തഫ, ഇർഷാദ് മൊഗ്രാൽ, കെ.വി. യൂസുഫ്, ടി.എം ശുഹൈബ്, റഹ്മാൻ ആരിക്കാടി, ഹനീഫ് സീതാംഗോളി, മജീദ് പച്ചമ്പള, സിദ്ദീഖ് ദണ്ഡഗോളി,പി.എച്ച്. അസ്ഹരി ശംസുദ്ദീൻ വളവിൽസംസാരിച്ചു.





No comments