JHL

JHL

ശിഫാഹു റഹ്മാ ചികിത്സാ സഹായ പദ്ധതി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകൾ ഇല്ലാത്തത്; വി പി അബ്ദുൽ ഖാദർ.

അബൂദാബി(www.truenewsmalayalam.com) : അബൂദബി കെ എം സി സി യുടെ ശിഫാഹു റഹ്മാ കാരുണ്യ ചികിത്സാ സഹായ പദ്ധതി ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകൾ ഇല്ലാത്ത താണന്ന് ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഹാജി അഭിപ്രായപ്പെട്ടു.  രോഗിയെ സന്ദർശിക്കുകയും സമാശ്വാസം നൽകുകയും ചെയ്യുന്ന പുണ്യത്തോടപ്പം തന്നെ ഇത്തരം സഹായ ധനം രോഗികളെ സംബന്ധിച്ചു ഏറെ സന്തോഷം പകരുന്നതാണ്  അദ്ദേഹം പറഞ്ഞു.

 കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ  നടന്ന ജനുവരി മാസത്തിലെ ചികിത്സാ സഹായ വിതരണം ചടങ്ങ് ഉൽഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹനീഫ് ചല്ലങ്കയം അധ്യക്ഷത വഹിച്ചു.സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി.   വോർക്കാടി പഞ്ചായത്തിലെ ആനക്കല്ല് സ്വദേശിയായ കിഡ്നി രോഗി,  കാൻസർ രോഗികളായ  മഞ്ചേശ്വരം പഞ്ചായത്ത് മച്ചംപാടി  പുച്ഛത്തബയൽ സ്വദേശിനിയായ വീട്ടമ്മ, എൻമകജെ പഞ്ചായത്തിലെ കോടഞ്ഞിമൂല സ്വദേശി  എന്നിവർക്കാണ് സഹായം അനുവദിച്ചത്. മൂന്ന് വർഷം കൊണ്ട് പ്രസ്തുത പദ്ധതി പ്രകാരം ഇത് വരെയായി 110 ൽ അധികം രോഗികൾക്ക് സഹായ ധനം നൽകി. ചടങ്ങിൽ സെഡ്. എ. മൊഗ്രാൽ ,ടി എം ശുഹൈബ്,  അബ്ദുല്ല കജ, ഉമ്മറബ്ബ ആനക്കൽ, സിദ്ദിഖ് ഒളമുഗർ, റസാഖ് നൽക്ക, ടി കെ ജാഫർ എന്നിവർ പ്രസംഗിച്ചു. സക്കീർ കമ്പാർ സ്വാഗതവും ഹുസൈൻ ഖാദർ ആരിക്കാടി നന്ദിയും പറഞ്ഞു.






No comments