ഷേണി മഞ്ഞാറ സ്വദേശിയായ വിദ്യാർത്ഥി മരത്തിൽ തൂങ്ങി മരിച്ച നിലയില്‍.
പെര്‍ള(www.truenewsmalayalam.com) : ഷേണി മഞ്ഞാറ സ്വദേശിയായ വിദ്യാർത്ഥി മരത്തിൽ തൂങ്ങി മരിച്ച നിലയില്‍.
ഷേണി മഞ്ഞാറയിലെ കൃഷ്ണ-ചന്ദ്രാവതി ദമ്പതികളുടെ മകനും ഷേണി ശാരദാംബ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ ശ്രവണ്‍രാജി(15)നെയാണ് വീടിന് അല്‍പം അകലെയുള്ള മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രി ഏഴ് മണിയോടെയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരിക്കുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍:- ലോകേഷ്, പുരുഷോത്തമ, പുനിത് രാജ്, പൃഥ്വിരാജ്.
Post a Comment