JHL

JHL

വ്യാജ രേഖകളുണ്ടാക്കി വീട് ലീസിന് കൊടുത്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; രണ്ടു പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : വ്യാജ രേഖകളുണ്ടാക്കി വീട് ലീസിന് കൊടുത്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; രണ്ടു പേർ പിടിയിൽ.

 പ്രദീപ്, ഇംതിയാസ് എന്നിവരാണ് ഇരയായ ബെൽത്തങ്ങാടി സ്വദേശിനി പ്രിയയുടെ പരാതിയെ തുടർന്ന് പിടിയിലായത്.


പ്രതിയായ പ്രദീപ് യുവതിക്ക് താമസിക്കാനായി ഒരു അപ്പാർട്ട്മെന്റ് കാണിക്കുകയും രണ്ട് വർഷത്തേക്ക് പാട്ടത്തുകയായി 5 ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നു, പ്രതികളുടെ സുഹൃത്തായ ബ്രിജേഷിനെ അപ്പാർട്ട്‌മെന്റിന്റെ ഉടമ മുഹമ്മദ് അഷ്‌റഫ് എന്ന വ്യാജ പേരിൽ പരിചയപ്പെടുത്തുകയായിരുന്നു.

ഈ അപ്പാർട്ട്‌മെന്റിൽ യുവതി താമസിച്ച് വരുന്നതിനിടെ അപ്പാർട്ട്‌മെന്റിന്റെ യഥാർത്ഥ ഉടമ മുഹമ്മദ് അലി സ്ഥലം സന്ദർശിച്ചപ്പോഴാണ് യുവതി പറ്റിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്, തുടർന്ന്  പ്രിയ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഫെബ്രുവരി ഒന്നിന് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ പ്രദീപും ഇംതിയാസും നേരത്തെ മൂന്ന് തവണ വ്യാജ ഇടപാടുകൾക്ക് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സെൻട്രൽ സബ് ഡിവിഷൻ എസിപി പി എ ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ നോർത്ത് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഇൻസ്‌പെക്ടർ രാഘവേന്ദ്ര ബൈന്ദൂർ, എഎസ്‌ഐ ഗുരപ്പ കാന്തി, കോൺസ്റ്റബിൾമാരായ മാദേവ മാങ്, ഈഷ പ്രസാദ, എൻ.ശശികുമാർ, ഡിവൈ.എസ്.പിമാരായ ഹരിറാം ശങ്കർ, ദിനേശ് കുമാർ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.



No comments