മംഗളൂരുവിൽ വരനെ കൊറഗജ്ജ വേഷത്തിൽ ആനയിച്ച സംഭവം; ഒളിവിലായിരുന്ന കാസർഗോഡ് സ്വദേശിയായ വരൻ പിടിയിൽ.
മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ വരനെ കൊറഗജ്ജ വേഷത്തിൽ ആനയിച്ച സംഭവം, ഒളിവിലായിരുന്ന കാസർഗോഡ് സ്വദേശിയായ വരൻ പിടിയിൽ.
കേസിലെ മുഖ്യപ്രതിയായ ഉമറുല്‍ ബാസിത്തിനെ നെടുമ്പാശേരി വിമാനത്താവള ഉദ്യോഗസ്ഥർ പിടികൂടുകയും തുടർന്ന് വിട്‌ള പൊലീസിന് കൈമാറുകയുമായിരുന്നു.
വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വധുവിന്റെ വീട്ടിലേക്ക് ബാസിതിനെ സുഹൃത്തുക്കള്‍ കൊറഗജ്ജയുടെ വേഷം ധരിപ്പിച്ച് ആനയിക്കുകയായിരുന്നു.
ഈ രംഗം ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ ഇത് സംബന്ധിച്ച് പ്രദേശവാസിയായ ഒരാള്‍ വിട്‌ള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു..
ഒളിവില്‍ പോയ ബാസിത് മംഗളൂരുവിലെ അഡീഷണല്‍ സെഷന്‍സ് (നാല്) കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു,എന്നാൽ കോടതി ജാമ്യാപേക്ഷ തള്ളി.
Post a Comment