JHL

JHL

ലക്ഷ്യം വിഷമുക്ത അടുക്കള; രാസമുക്ത ഉൽപന്നങ്ങളുമായി 'ഗ്രാമരാജ്യം' കുമ്പളയിൽ

കുമ്പള(www.truenewsmalayalam.com) : വിഷമുക്തമായ അടുക്കള എന്ന ലക്ഷ്യവുമായി രാസമുക്ത  ഭക്ഷ്യസാധനങ്ങൾ ഓരോ വീടുകളിലും ഉറപ്പ് വരുത്തുതുന്നതിന് 'ഗ്രാമരാജ്യം' കുമ്പളയിൽ എ.കെ.എം. അഷ്റഫ് എം എൽ എ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.

               ശ്രീ രാമചന്ദ്രപുരം മഠം സ്വാമീജി ശ്രീ ശ്രീ രാഘവേശ്വര ഭാരതി മഹാ സ്വാമികളുടെ പ്രേരണയുടെ അടിസ്ഥാനത്തിലാണത്രെ ഗ്രാമരാജ്യം എന്ന സംരംഭം ഇന്ത്യയിൽ ആരംഭിച്ചത്. രാസവസ്തുക്കൾ ഇല്ലാത്ത വളവും ജൈവകീടനാശിനിയും ഉപയോഗിച്ചുകൊണ്ടുള്ള ആഹാര സാധനങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയും അത് ജനങ്ങൾക്ക് എത്തിക്കുകയുമാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കുമ്പളയിൽ സംരംഭത്തിന്റെ ശാഖയ്ക്ക് നേതൃത്വം നൽകുന്ന വിരമിച്ച പ്രധാന അധ്യായാപകൻ എം. ഗുരുമൂർത്തി, സഹപ്രവർത്തകനും നിലവിൽ കൂറുകാരനുമായ ഉമേശ് നായിക്, കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ അംഗം മുരളീധര യാദവ് എന്നിവർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

        കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ് അദ്ധ്യക്ഷത വഹിക്കും.  വാർഡ് പ്രതിനിധി കുമ്പള ഗ്രാമ പഞ്ചായത്ത് മെമ്പർ  വിദ്യ എൻ. പൈ,  കുമ്പള സർവീസ് സഹകരണ ടൗൺ ബാങ്ക് പ്രസിഡൻറ് അഡ്വ. സദാനന്ദ കാമത്ത് വിശിഷ്ടാതിഥികളായിരിക്കും.  ഹവ്യക മുള്ളേരിയ മണ്ഡലം പ്രസിഡണ്ട്  ബാലസുബ്രഹ്മണ്യ ഭട്ട്, കുമ്പള വലയ അധ്യക്ഷൻ ഡോക്ടർ ഡി.പി. ഭട്ട് തുടങ്ങിയവർ സംബന്ധിക്കും.


No comments