JHL

JHL

കെൽ-ഇ.എം.എൽ; തൊഴിലാളി സംഘടനകളുമായി ഒപ്പിടാനുള്ള പുതിയ ധാരണാപത്രം കൈമാറി.

കാസർകോട്(www.truenewsmalayalam.com) : കെൽ-ഇ.എം.എൽ. കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായി ഒപ്പിടാനുള്ള പുതിയ ധാരണാപത്രം സംഘടനാ പ്രതിനിധികൾക്ക് കൈമാറി. തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വന്ന മാറ്റങ്ങൾ ഉൾകൊള്ളിച്ചാണ് പുതിയ ധാരണാപത്രം തയ്യാറാക്കിയത്.

വിരമിച്ച തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ ഉത്പാദനത്തിലും മറ്റ് പ്രവർത്തനങ്ങളിലും ഉൾപ്പെടുത്താൻ സാധിക്കുമോയെന്ന കാര്യം മാനേജ്‌മെന്റ് പരിഗണിക്കും എന്നത് പുതുതായി ഉൾപ്പെടുത്തി. വിരമിക്കൽ പ്രായം അമ്പത്തിയെട്ടായിത്തന്നെ നിശ്ചയിച്ചിട്ടുണ്ട്. 31.03.2020 വരെയുള്ള ശമ്പള കുടിശ്ശിക നിലവിലുള്ള ശമ്പള പട്ടികയും ഹാജർനിലയും അനുസരിച്ച് കൊടുത്തുതീർക്കുമെന്നത് പുതിയ ധാരണയാണ്.

31.03.2020-ന് ശേഷമുള്ള കാലയളവിൽ വേതനത്തിന്റെ 25 ശതമാനം തൊഴിലാളികൾക്ക് മാനുഷികപരിഗണനവെച്ച് അനുവദിക്കുമെന്നതായിരുന്നു ആദ്യത്തെ ധാരണം. ഇത് 35 ശതമാനമാക്കി ഉയർത്തി. കാന്റീനിനുള്ള സബ്‌സിഡി പുനഃസ്ഥാപിക്കുമെന്നും പുതുതായി ധാരണാപത്രത്തിൽ ഉൾപ്പെടുത്തി.



No comments