JHL

JHL

കേരളത്തിന് എയിംസ് ഏറ്റവും അർഹതപ്പെട്ട ജില്ലയെ കണ്ടെത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തയ്യാറാകണം; ചൈൽഡ് പ്രൊട്ടക്റ്റ് ടീം.

കാസർകോട്(www.truenewsmalayalam.com) : കേരളത്തിന് എയിംസ് ഏറ്റവും അർഹതപ്പെട്ട ജില്ലയെ കണ്ടെത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തയ്യാറാകണം;  ചൈൽഡ് പ്രൊട്ടക്റ്റ് ടീം.

കേന്ദ്ര സർക്കാർ കേരളത്തിന്‌ എയിംസ് അനുവദിക്കുന്നപക്ഷം എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക വിഷയത്തിൽ പഠനം നടത്തി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അത് കാസറഗോഡ് ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം ആവശ്യപ്പെട്ടു. എയിംസ് സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കെടുത്തു ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സംഘടന ഈ ആവശ്യം സർക്കാരിനോട് ആവശ്യപ്പെട്ടത്. നിലവിൽ സർക്കാർ യാതൊരു പഠനവും നടത്താതെ ഒരു ജില്ലയുടെ പേര് മാത്രം എയിംസ് സ്ഥാപിക്കാനായി നിർദ്ദേശിച്ചത് ശരിയായ നടപടിയല്ല. ഏറ്റവും അർഹതയുള്ള ജില്ലയെ കണ്ടെത്താൻ വിദഗ്ദരായ ആരോഗ്യമേഖലയിൽ ഉള്ള ആളുകളുടെ സമിതി ഉണ്ടാക്കി പഠനം നടത്തണം. നിലവിൽ മെഡിക്കൽ കോളേജ് സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ കാസർകോട് ഇല്ല. അനുവദിച്ചത് എങ്ങും എത്താതെ പാതി വഴിയിൽ നിൽക്കുന്നു. ആരോഗ്യമേഖലയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നു എന്നത് കൊറോണ കാലത്ത് അതിർത്തി കൊട്ടി അടച്ചപ്പോൾ  ചികിത്സ കിട്ടാതെ മരണപ്പെട്ടവരുടെ ലിസ്റ്റ് വെളിപ്പെടുത്തുന്നു. നിലവിലുള്ള സാഹചര്യത്തിൽ കാസറഗോഡ് മറ്റു ജില്ലകളെ അപേക്ഷിച്ച് എന്ത് കൊണ്ടും എയിംസ് ലഭിക്കാൻ അർഹതയുള്ള ജില്ലയാണ്. ഇത്തരത്തിൽ ഒരു അർഹതാ പഠനം നടത്തിയാൽ കാസറഗോഡ് ജില്ലയ്ക്ക് മുൻഗണന നൽകേണ്ടിവരുമെന്ന ഭയമാണ് ജില്ലയുടെ പേര് പോലും പ്രൊപോസൽ ആയി നൽകാതിരിക്കാൻ സർക്കാർ മടികാണിക്കുന്നത്. ഇതിന് വേണ്ടി ജനപ്രതിനിധികൾ ഒന്നടങ്കം മുന്നിട്ട് ഇറങ്ങണം. സ്വകാര്യ ആശുപത്രി മാഫിയയ്ക്കും, റിയൽ എസ്റ്റേറ്റ്‌ മാഫിയകൾക്കും വഴങ്ങികൊടുക്കുന്ന സമീപനമാണ് സർക്കാരിൻറെത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നൽപ്പത്തിയാറാം ദിവസത്തെ സമരപരിപാടി   സി.പി.റ്റി സംസ്ഥാന പ്രസിഡന്റ്‌ സി. കെ നാസർ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ മുഖ്യപ്രഭാഷണം നടത്തി. സിപിടി ജില്ലാ പ്രസിഡന്റ്‌ മൊയ്‌ദീൻ പൂവടുക്കയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സിപിടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉമ്മർ പാടലടുക്ക, ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം, ജില്ലാ ട്രെഷറർ ബദറുദീൻ ചളിയങ്കോട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മറിയകുഞ്ഞി കൊളവയൽ, ഹക്കീം ബേക്കൽ സമര സമിതി നേതാക്കളായ സിസ്റ്റർ ജയ ആൻറോ മംഗലത്ത് അമ്പലത്തറ കുഞ്ഞികൃഷ്ണൻ സുബൈർ പടുപ്പ് ഹമീദ് ചേരങ്കൈ ഷുക്കൂർ കണാജെ സമരസമിതി ചെയർമാൻ നാസർ ചെർക്കളം  തുടങ്ങിയവർ പ്രസംഗിച്ചു കൺവീനർ ഫറീന കോട്ടപ്പുറം സ്വാഗതവും സിസ്റ്റർ ജയ ആൻറോ നന്ദിയും പറഞ്ഞു.



No comments