JHL

JHL

കുമ്പള ലക്കിസ്റ്റാർ ഫുട്ബോൾ കലാശക്കൊട്ടിനിടയിലെ ലഹരി വിരുദ്ധ പ്രതിജ്ഞ ശ്രദ്ധേയമായി

കുമ്പള(www.truenewsmalayalam.com) : സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ പോരാടാൻ കുമ്പള ലക്കിസ്റ്റാർ ക്ലബ്‌ മുന്നോട്ട് വന്നത് കളിക്കിടയിൽ അല്പം കാര്യമായി മാറി.

കുമ്പള ലക്കിസ്റ്റാർ ക്ലബ്‌ കുമ്പള ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർമെന്റിന്റെ കലാശക്കൊട്ടിനിടയിലാണ് ലഹരി വ്യാപനത്തിനെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

മൈതാന മദ്ധ്യത്ത് അണിനിരന്ന താരങ്ങളും വിശിഷ്ടാതിഥികളും സംഘാടകരും കളി വീക്ഷിക്കാനെത്തിയ നൂറ്കണക്കിന് ഫുട്ബോൾ പ്രേമികളും ഒരേ സ്വരത്തിൽ പ്രതിജ്ഞ എടുത്തത് വലിയൊരു പോരാട്ടത്തിനുള്ള തുടക്കവും ശ്രദ്ധേയവുമായി മാറി. മൊഗ്രാൽ ദേശീയവേദിയും കുമ്പള ലക്കിസ്റ്റാർ ക്ലബും ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് ആവേശം അലതല്ലിയ കാൽപന്താരവത്തിനിടയിൽ പ്രതിജ്ഞ എടുത്തത്.

അയിഷാ നാസിബ എന്ന കൊച്ചു മിടുക്കി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കുമ്പള പോലീസ് സ്റ്റേഷൻ സി ഐ. പ്രമോദ്, ബേക്കൽ എസ് ഐ രാജീവ്‌, കുമ്പള പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ വിനീത്,  മുഹമ്മദ് കൊടിയമ്മ,ഖാദർ തോട്ടുങ്കര,മുഹമ്മദ് കുഞ്ഞി കടവത്ത് , ഇബ്രാഹിം ബത്തേരി , അബ്ബാസ് ബി , കരുണാകരൻ , സത്താർ കെ.പി,ഖലീൽ മാസ്റ്റർ മൊഗ്രാൽ ദേശീയവേദി പ്രതിനിധികളായ ടി.കെ ജാഫർ, മുഹമ്മദ് സ്മാർട്ട്‌, എം.എം റഹ്മാൻ,ടി.കെ അൻവർ, സിദ്ദീഖ് റഹ്മാൻ, എം. വിജയകുമാർ മുൻ ലക്കിസ്റ്റാർ താരങ്ങളായ ലത്തീഫ് കുമ്പള,അച്ചു കുമ്പള ക്ലബ്‌ പ്രതിനിധികളായ അബുക്ക, അസ്‌കർ, സൈഫു, ഉമ്പായി, ഗഗൻ, സാജു, ചാക്കോ, മഞ്ചു തുടങ്ങിയവർ സംബന്ധിച്ചു.


No comments