JHL

JHL

ബൈക്കിൽ മീൻ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു


 ഉദുമ: ബൈക്കിൽ  മീൻ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. പെരിയയിലെ പ്രഭാകരൻ്റെ മകൻ പ്രജീഷ് (22), അനിൽ (22) എന്നിവരാണ് മരിച്ചത്
കളനാട് ടൗൺ പള്ളിക്ക് സമീപം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.

ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ കാസർകോട് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.


കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു മീൻ ലോറി. 

അപകടത്തെ തുടർന്ന് ചന്ദ്രഗിരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

No comments