JHL

JHL

ബസ് സർവീസുകളുടെ കുറവ്; രാത്രിയായാൽ കാസർഗോഡ്-തലപ്പാടി റൂട്ടിൽ യാത്രാദുരിതം.

കുമ്പള(www.truenewsmalayalam.com) : കോവിഡ് കാലത്ത്  നിർത്തിവെച്ച കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ പൂർവസ്ഥിതിയിൽ പുനരാരംഭിക്കാത്തത്  കാരണം യാത്രക്കാർ ദുരിതത്തിൽ. 

 വൈകുന്നേരം ആറുമണി കഴിഞ്ഞാൽ ബസുകൾ കുറയും. ഇതുമൂലം യാത്രക്കാർ മണിക്കൂറുകളോളമാണ് ബസ് സ്റ്റോപ്പുകളിലും, ബസ് സ്റ്റാൻഡുകളിലും ബസ് കാത്തിരിക്കുന്നത്.കോവിഡ്  നിയന്ത്രണങ്ങളിൽ ആയവ്‌  വന്നതോടെ പകുതിയോളം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. ഇതാണ് യാത്രാദുരിതത്തിന് കാരണമാകുന്നതെന്ന് യാത്രക്കാർ പറയുന്നു.

 അതിനിടെ സ്വകാര്യ ബസുകളും ട്രിപ്പുകൾ മുടക്കുന്നതായും  ആക്ഷേപമുണ്ട്.

 രാത്രിയായാൽ സ്വകാര്യ ബസ് സർവീസുകളും  കുറവാണ്. കാസർഗോഡ്-തലപ്പാടി  റൂട്ടുകളിലാണ്  യാത്രാദുരിതം ഏറെ നേരിടുന്നത്. ഞായറാഴ്ചകളിൽ കെഎസ്ആർടിസിയും, സ്വകാര്യ ബസുകളും ട്രിപ്പുകൾ മനപൂർവ്വം മു ടക്കുന്നതായും ആക്ഷേപമുണ്ട്.

 കാസറഗോഡ് -മംഗളൂരു  സർവീസിൽ ദിവസം വരുമാനത്തിൽ കെഎസ്ആർടിസി കാസർഗോഡ് ഡിപ്പോയ്ക്ക് വരുമാന വർദ്ധനവുണ്ടായിട്ടും  ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടത്താത്തതിൽ യാത്രക്കാർക്ക്  പ്രതിഷേധമുണ്ട്. രാത്രി 10 മണി വരെയെങ്കിലും കൂടുതൽ  കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.No comments