JHL

JHL

ഒരു സമൂഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും നവോത്ഥാനത്തിനും വിദ്യഭ്യാസം അനിവാര്യമാണ്; അസീസ് മരിക്കൈ

ഉപ്പള(www.truenewsmalayalam.com) : ഒരു സമൂഹത്തിന്‍റെ ഇയര്‍ത്തെഴുന്നേല്‍പ്പിനും നവോത്ഥാനത്തിനും വിദ്യഭ്യാസം അനിവാര്യമാണെന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്‍റെ ദീര്‍ഘ വീക്ഷണം സഫലമായെന്നും കേരളത്തിന്‍റെ മുഖ്യധാരയിലേക്ക് ഒരു സമൂഹത്തെ കൈ പിടിച്ച് നടത്തുകയായിരുന്നെന്നും  മുസ്ലിം ലീഗ് കാസറഗോഡ് ജില്ല ആക്ടിംഗ് സെക്രട്ടറി അസീസ് മരിക്കൈ അഭിപ്രായപ്പെട്ടു.

 പുതിയ തലമുറക്ക് വിവിധ മണ്ധലങ്ങളില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനും വിജയങ്ങളുടെ പടവുകള്‍ കയറി പോകാനും  സാധ്യമായത് സി എച്ച് നയിച്ച വിദ്യഭ്യാസ വിപ്ലവത്തിന്‍റെ പരിണിത ഫലമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

 ദുബൈ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റി ഉപ്പള വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ച  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

 ദുബൈ കെ എം സി സി മുന്‍ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന മിഡിയ വിംഗ് ചെയര്‍മാനുമായിരുന്ന ഹനീഫ് കല്‍മാട്ട രചിച്ച അബ്രക്കരികില്‍ എന്ന അന്പത്  കവിതകൾ അടങ്ങിയപുസ്തകത്തിന്റെ   വിതരണോദ്ഘാടനം ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് എം ബി യൂസുഫ് എരിയാല്‍ മുഹമ്മദ് കുഞ്ഞിക്ക് നല്‍കി നിര്‍വഹിച്ചു.

 ജില്ല സര്‍ഗ്ഗധാര ചെയര്‍മാന്‍ റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

 മഞ്ചേശ്വരം മണ്ധലം മുസ്ലിം ലീഗ് ട്രഷറര്‍ അഷറഫ് കര്‍ള പുസ്തക പരിചയം നടത്തി.

  തുടര്‍ന്ന് നടന്ന പുസ്തക ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ റഹ്മാന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷമീന ടീച്ചര്‍, റഷീദ് ഹാജി കല്ലിങ്ങൽ അലി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് ബന്തിയോട്, ഷാഫി മാര്‍പ്പനടുക്കം, അബ്ദുല്ല ബെളിഞ്ചം, ഹസൈനാര്‍ മള്ളംങ്കൈ, മുനീഫ് ബദിയടുക്ക, ഹസ്സന്‍ കുദുവ, ജലാല്‍ തായല്‍, അബ്ദുല്‍ റഹ്മാന്‍ മള്ളങ്കൈ, ഖാദര്‍ എരിയാല്‍, മുനീര്‍ ഉറുമി ശിഹാബ്  നായിമാറാമൂല  .സംസാരിച്ചു. കല്‍ഹത്ത് തളങ്കര കവിതാലാപനം നടത്തി.

 ഗ്രന്ഥകര്‍ത്താവിന്‍റെ മറുപടി പ്രസംഗത്തില്‍ കുത്തികുറിച്ചിട്ട വാക്കുകള്‍ പുസ്തക രൂപത്തില്‍ എത്തുന്നത് വരേ വന്ന വഴികളും പ്രോത്സാഹനങ്ങളും ധൈര്യവും പകര്‍ന്നവരോട് കടപ്പാട് അറിയിച്ചു.

 സഫ്വാന്‍ അണങ്കൂര്‍ നന്ദി പരഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം കർമം  ഷാർജ  അന്താരാഷ്ട്ര  പുസ്തകോത്സവത്തിൽ പാണക്കാട് സയ്യദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചത് 

അബ്ദുല്ല ആറങ്ങാടി സലാം കന്യപ്പാടി ഹനീഫ് ടി ആർ അഫ്സൽ മെട്ടമ്മൽ അടങ്ങിയ ടീമാണ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തങ്ങൾക് നേത്രത്വം നല്കുന്നത്.No comments