JHL

JHL

അബുദാബി കാസറഗോഡ് ജില്ലാ കെ എം സി സി ക്രിക്കറ്റ് ഫെസ്റ്റ് 2022; നാസ്‌ക്ക് നാട്ടക്കൽ ജേതാക്കൾ.

അബുദാബി(www.truenewsmalayalam.com) : കാസറഗോഡ് ജില്ല കെ എം സി സിയുടെ ആഭിമുഖ്യത്തിൽ ഷഹാമ വോൾകാനോ ക്രിക്കറ്റ് മൈതാനത്ത് വെച്ച് ശനിയാഴ്ച്ച രാത്രിയിലും ഞാറാഴ്ച്ച പകലുമായി നടന്ന  ക്രിക്കറ്റ്  ഫെസ്റ്റ് 2022 നാസ്‌ക്ക് നാട്ടക്കൽ ചാമ്പ്യന്മാരായി .വാശിയേറിയ ഫൈനൽ മത്സരത്തിൽ ചെങ്കള റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ടീമിനെ പരാജയപെടുത്തിയാണ് നാസ്‌ക്ക് നാട്ടക്കൽ കപ്പിൽ മുത്തമിട്ടത് . പ്രഗത്ഭ എട്ടു ടീമുകൾ രണ്ട് ഗ്രൂപിപ്പുകളായി ലീഗ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ നടന്നത്  .

ക്രിക്കറ്റ് ഫെസ്റ്റ് അബു ദാബി സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാകടപ്പുറം ഉത്ഘാടനം ചെയ്തു , കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ അധ്യക്ഷത വഹിച്ചു . സംസഥാന കെ എം സി സി ഓർഗനൈസിംഗ് സെക്രട്ടറി എഞ്ചിനീയർ സി സമീർ തൃക്കരിപ്പൂർ , സ്പോർട്സ് വിങ് ചെയർമാൻ മുജീബ് മൊഗ്രാൽ , ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ , സെക്രട്ടറി അനീസ് മാങ്ങാട് , ഹനീഫ് ചള്ളങ്കയം , അബ്ദുല്ല  പരപ്പ ദേലംപാടി തുടങ്ങിയവർ പ്രസംഗിച്ചു . വിവിധ മണ്ഡലം ഭാരവാഹികളായ കെ കെ സുബൈർ വടകരമുക്ക് , അസീസ് ആറാട്ടുകടവ് , ഹനീഫ മാങ്ങാട്, ഉമ്പു ഹാജി പെർള , അബ്ദുൽ റഹിമാൻ കമ്പള ബായാർ , അബ്ദുൽ ലത്തീഫ് ഈറോഡി ,അഷ്‌റഫ് ബദിയടുക്ക , ആബിദ് നാലാംവാതുക്കൾ , അസ്‌കർ ദേലംപാടി ,കെ എച്ച് അലി മാസ്തിക്കുണ്ട്, ആസിഫ് പുല്ലൂർ പെരിയ , മനാഫ് കുണിയ ,  തുടങ്ങിയവർ സംബന്ധിച്ചു . 

പി കെ അഹമ്മദ് ബല്ലാകടപ്പുറം , എഞ്ചിനീയർ സമീർ , അബ്ദുൽ റഹിമാൻ പൊവ്വൽ , ഹനീഫ് പടിഞ്ഞാർമൂല ,മുജീബ് മൊഗ്രാൽ , അസീസ് പെർമുദെ , അനീസ് മാങ്ങാട് , സുലൈമാൻ കാനക്കോട് തുടങ്ങിയവർ കളിക്കാരുമായി  പരിചയപ്പെട്ടു .

 ചെങ്കള റൈസിംഗ് സ്റ്റാർ ഓൾറൗണ്ടർ ശ്യാം മാൻ  ഓഫ് സീരിസായി തെരഞ്ഞെടുക്കപ്പെട്ടു , ബെസ്ററ്  ബാറ്റ്സ്മാൻ ആയിയും ഫൈനൽ മത്സരത്തിലെ മാൻ  ഓഫ് ദി മാച്ചയും ആഷി നാട്ടക്കലിനെയും , ഏറ്റവും മികച്ച ബൗളറായി ചെങ്കള റൈസിംഗ് സ്റ്റാർ ബൗളർ അൻഷാദിനെയും തെരഞ്ഞെടുക്കപ്പെട്ടു .

ജേതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ നാസ്‌ക്ക് നാട്ടക്കലിന് സമ്മാനിച്ചു . റണ്ണേഴ്‌സ് ആപ്പ് ട്രോഫിയും  ക്യാഷ് പ്രൈസും  ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല ചെങ്കള റൈസിംഗ്  സ്റ്റാറിന്  കൈമാറി  .

ആസിഫ് അറന്തോട്, റിസ്‌വാൻ ചെങ്കള   സ്കോർ ബോർഡ് നിയന്ത്രിച്ചു .അബ്ദുൽ റഹിമാൻ പാറ  , ഹനീഫ് എരിയാൽ ,ഹബീബ് ചെമ്മനാട്, ഹനീഫ ദുബായ് , റഫീഖ് അറന്തോട്, റൗഫ് ഉദുമ , കബീർ ചെമ്പിരിക്ക, അരിഷ് മുഹമ്മദ് അലി കുഞ്ചത്തൂർ    തുടങ്ങിയവർ ഒഫീഷ്യൽസ്  സേവനം  ഭംഗിയായി  നിർവഹിച്ചു .

ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതവും , സുലൈമാൻ കാനക്കോട് നന്ദിയും പറഞ്ഞു.


No comments