JHL

JHL

കാസർഗോട്ട് സ്ഥാപിച്ച അനധികൃത ഫ്‌ലക്‌സ് ബോർഡുകൾ മാർച്ച് നാലിനകം നീക്കം ചെയ്യണം; ഡി.വൈ.എസ്.പി.

കാസർകോട്(www.truenewsmalayalam,com) :  കാസർഗോട്ട് സ്ഥാപിച്ച അനധികൃത ഫ്‌ലക്‌സ് ബോർഡുകൾ മാർച്ച് നാലിനകം നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ഡി.വൈ.എസ്.പി പി ബാലകൃഷ്ണൻ നായർ പറഞ്ഞു.

പല ഫ്ളക്സുകളും പ്രകോപനം സൃഷ്ടിക്കുന്നതും വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്നതുമാണെന്നാണ് ആക്ഷേപം. പൊതുസ്ഥലത്ത്‌ ഫ്‌ലക്‌സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ പൊലീസ്‌ അനുമതി വേണം, പരിപാടി കഴിയുന്നതോടെ ഫ്‌ലക്‌സ് അഴിച്ച്‌ മാറ്റണമെന്നുമാണ് പൊലീസ് നിർദേശം.

എന്നാൽ കാസർകോട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനധികൃതമായി ഫ്‌ലക്‌സുകൾ കണ്ടുവരികയാണ്.
 സംഘ്‌ പരിവാർ പ്രവർത്തകർ പ്രകോപനപരമായ ഫ്‌ലക്‌സ് ബോർഡ് ഉയർത്തുന്നതായി നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

 അടുത്ത കാലമായി കാസർകോട്ട് സമാധാനം നിലനിന്നിരുന്നു. ഇത് തകർക്കാനുള്ള ബോധപൂർവമായ സമീപനമാണ് നടക്കുന്നത്.
കുമ്പളയിലും സമാനമായ സാഹചര്യമാണ് അരങ്ങേറിയത്. ഒരു വിഭാഗം ഉയർത്തിയ ഫ്‌ലക്‌സ് മറുവിഭാഗം നശിപ്പിക്കുകയും വീണ്ടും അതേ സ്ഥലത്ത് ഫ്‌ലക്‌സ് സ്ഥാപിച്ച് വെല്ലുവിളി നടത്തുകയും ചെയ്തു.

 സാമൂഹ്യ മാധ്യമങ്ങൾ വഴിയും പരസ്‌പരം അധിക്ഷേപവും വെല്ലുവിളിയും തുടരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


No comments