JHL

JHL

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്ത സംഭവം, രണ്ടാം പ്രതി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്ത സംഭവം, രണ്ടാം പ്രതി പിടിയിൽ.

വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി സുജിത്താ(28)ണ് മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരി രാഹുല്‍ മഹാദേവ് ജാവിറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിൽ പിടിയിലായത്.

കാസര്‍കോട് സി.ഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട്ട് നിന്നാണ് സുജിതിനെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

 കേസിലെ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി സിനിലിനെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം തുടരുകയാണ്.

 1.65 കോടി രൂപയില്‍ നിന്ന് 7 പവന്‍ സ്വര്‍ണവും 30 ലക്ഷം രൂപയുമാണ് ഇതുവരെയായും കണ്ടെടുത്തത്.

സുജിത്തുമായി പിന്നീട് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.



No comments