JHL

JHL

വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

കാസർഗോഡ്(www.truenewsmalayalam.com) :  വനിതാ ദിനത്തോടനുബന്ധിച്ച് "ആർ എസ് എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു" എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

 പരിപാടിയിൽ  'വസ്ത്രം ധരിക്കാനുള്ള ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികാവകാശം ഹനിക്കുന്ന രൂപത്തിൽ സംഘ് പരിവാറിപ്പോൾ മുസ്ലിം പെൺകുട്ടികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലാണ് കൈ വെച്ചിരിക്കുന്നത് എന്നും വസ്ത്രാക്ഷേപം നടത്തി വിരട്ടാനാണ് സംഘ്പരിവാറിന്റെ ഉദ്ദേശമെങ്കിൽ അത് നടക്കാൻ പോകുന്നില്ല' എന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി സീനത്ത് കോക്കൂർ അഭിപ്രായപ്പെട്ടു.

വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ലില്ലി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സാഹിദ ഇല്യാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി രജ്ഞിനി സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗീത കൃഷ്ണൻ, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി മെമ്പർ ഷാനിദ ഹാരിസ്, അവയ്ക്ക് രക്ഷാധികാരി സകീന അക്ബർ, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡണ്ട് ഷമീറ, ഡി.പി.എസ്.പി, ജി.എഫ്.ജി.എസ് കാർസ്ട്രീട് മംഗളൂരു പ്ലസ് വൺ വിദ്യാർത്ഥിനി ഹിബ ഷെയ്ഖ്, സുബൈദ ടീച്ചർ മിയാപ്പദവ്, എന്നിവർ പങ്കെടുത്തു.

ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധമറിയിച്ച് കൊണ്ട് ഹസ്ന ചിത്ര രചന നടത്തി.

ജില്ലാ വൈസ് പ്രസിഡണ്ട് ഫൗസിയ സിദ്ദീഖ് സമാപന പ്രസംഗം നടത്തി.


No comments