JHL

JHL

യു.​പി അ​ട​ക്കം അ​ഞ്ചി​ട​ത്ത് ഫലം ഇന്ന്; വോ​ട്ടെ​ണ്ണ​ൽ ആരംഭിച്ചു.

ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഫ​ലം ഇ​ന്ന​റി​യാം. രാ​വി​ലെ എ​ട്ട് മണിയോടെ വോ​ട്ടെ​ണ്ണ​ൽ ആരംഭിച്ചു.

 ഉ​ച്ച​യോ​ടെ ചി​ത്രം തെ​ളി​യും. യു.​പി​യി​ൽ വീ​ണ്ടും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം. ഡ​ൽ​ഹി​ക്കു പി​റ​കെ, കോ​ൺ​ഗ്ര​സി​നെ പ​ഞ്ചാ​ബി​ൽ കൂ​ടി ആം ​ആ​ദ്മി പാ​ർ​ട്ടി ത​റ പ​റ്റി​ക്കും. ബി.​ജെ.​പി ഭ​രി​ക്കു​ന്ന ഗോ​വ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡിലും തൂ​ക്കു​സ​ഭ​ക്കാ​ണ് സാ​ധ്യ​ത. മ​ണി​പ്പൂ​ർ വീ​ണ്ടും ബി.​ജെ.​പി പി​ടി​ക്കു​മെ​ന്നും എ​ക്സി​റ്റ് പോ​ൾ പ്ര​വ​ചി​ച്ചു.


No comments