JHL

JHL

തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള; ഉദ്യോഗാര്‍ഥികളെ കാത്ത് 3200 ലധികം ഒഴിവുകള്‍

ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരമായി തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള. മാര്‍ച്ച് 19ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴിലരങ്ങ്.

2022 മെഗാ തൊഴില്‍ മേളയില്‍ ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത് 3200 ല്‍ അധികം ഒഴിവുകളാണ്. 44 ഓളം കമ്പനികളിലായി മികച്ച തൊഴില്‍ സാധ്യതകളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് 16 വരെ സ്റ്റേറ്റ് ജോബ് പോര്‍ട്ടലായ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ SANKALP പദ്ധതിയുടെ ഭാഗമായി  ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് തൊഴിലരങ്ങ് -2022 മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്.

സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത്  തൊഴില്‍ അന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. എഞ്ചിനീയറിംഗ്, ഫാര്‍മസി, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, , ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848323517.


No comments