JHL

JHL

തനിമയുള്ള സർഗപ്രഭാവം കൊണ്ട് അനുവാചകനെ അതിശയിപ്പിച്ച എഴുത്തുകാരനാണ് പ്രൊഫസർ ഇബ്രാഹിം ബേവിഞ്ച; ഡോക്‌ടർ ഖാദർ മാങ്ങാട്.


കാസർകോഡ്(www.truenewsmalayalam.com) : തനിമ  തനിമയുള്ള സർഗപ്രഭാവം കൊണ്ട് അനുവാചകനെ അതിശയിപ്പിച്ച എഴുത്തുകാരനാണ് പ്രൊഫസർ ഇബ്രാഹിം ബേവിഞ്ച, ഡോക്‌ടർ ഖാദർ മാങ്ങാട്.

കലാസാഹിത്യവേദിയുടെ സർഗ്ഗസംഗമം കാസർകോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ .

 "മരണാനന്തരം പ്രതിഭകളെ അംഗീകരിക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോൾ തന്നെ അത് ചെയ്യുന്നത് മനുഷ്യ നന്മയുടെ പ്രതിഫലനമാണ്. സമൂഹത്തിലെ നന്മതിന്മകൾ സസൂക്ഷ്മം നിരീക്ഷിച്ചു ശരിയുടെ ഭാഗത്തു നിന്ന എഴുത്തുകാരെ ഈ തരത്തിൽ വിലയിരുത്തുന്ന തനിമ കലാ സാഹിത്യ വേദിയുടെ പ്രവർത്തനം  ശ്ലാഘനീയമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

കാസറഗോഡ് ഡയലോഗ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ 

ഇബ്രാഹിം ബേവിഞ്ചയുടെ സാഹിത്യ സപര്യ  എന്ന വിഷയം എ എസ്  മുഹമ്മദ്‌ കുഞ്ഞിയും മുംതാസ് ടീച്ചറുടെ കവിതാസമാഹാരമായ ഓർമയുടെ തീരങ്ങളെക്കുറിച്ചുള്ള ആസ്വാദനം എം ചന്ദ്രപ്രകാശും അവതരിപ്പിച്ചു.

ഇബ്രാഹിം ബേവിഞ്ചയുടെ മകൾ  നന്ദി ഉപ്പയെ ഓർമ്മിച്ചതിന് തനിമയോടുള്ള നന്ദി അറിയിച്ചു.

 ചർച്ചക്ക് ശേഷം കാസറകോട്ടെ പ്രഗത്ഭ ഗായകർ പങ്കെടുത്ത  സംഗീത സദസ്സിൽ ഗണേഷ് നീർചാൽ, കഫീൽ തളങ്കര, ശോഭന ടീച്ചർതുടങ്ങിയവർ മെഹഫിൽ നയിച്ചു.

 പരിപാടിയിൽ വെച്ച് കീ ഫ്രെയിംസ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി വി അബ്ദുസ്സലാം, യുവ കവയത്രി മുംതാസ് ടീച്ചർ എന്നിവരെ  ആദരിച്ചു.

സി എൽ ഹമീദ് ആശംസകൾ നേർന്നു സംസാരിച്ചു .

തനിമ കലാ സാഹിത്യവേദി കാസറഗോഡ് ജില്ല പ്രസിഡന്റ്‌ അബൂ ത്വാഈ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി നിസാർ പെറുവാഡ് സ്വാഗതവും  ഹമീദ് കാവിൽ നന്ദിയും പറഞ്ഞു.


No comments