JHL

JHL

വാഫി കോളേജിൽ ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച കാന്റീൻ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

ബന്തിയോട്(www.truenewsmalayalam.com) : ഉമറലി ശിഹാബ് അക്കാദമി കൊക്കച്ചാൽ വാഫി കോളേജിൽ ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച കാന്റീൻ ബ്ലോക്ക് കോളേജ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടനം ചെയ്തു.

 ബഹുമുഖ പദ്ദതികളുള്ള ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വിശാലമായ ടൈനിംഗ് ഹാൾ, ഹൈജീനിക് കിച്ചൺ, സ്റ്റോർ റൂം, വിശ്രമമുറി, ടോയ്ലറ്റ് അടങ്ങുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

 ക്ലാസുകളും ഡിജിറ്റൽ ക്ലാസുമടക്കമുള്ള ഒന്നാം ഫ്ലോറിന്റെ നിർമ്മാണം ഉടനെ പൂർത്തിയാകുമെന്ന് സെക്രട്ടറി  എം എസ് ഖാലിദ് ബാഖവി പെരിങ്കടി അറിയിച്ചു.

 വ്യാഴം ഉച്ചക്ക് രണ്ടിന് നടന്ന പരിപാടിയിൽ ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഇബ്രാഹിം ദാരിമി അട്ക്കം, സൽമാൻ വാഫി, ഹൈദറലി വാഫി, റഷീദ് അസ്ഹരി, ജാസിം വാഫി സ്ഥാപനത്തിന്റെ ട്രസ്റ്റ് മെമ്പർമാരായ മൂസ ഹാജി ബന്തിയോട് , കെ എം അബ്ദുറഹ്മാൻ കൊക്കച്ചാൽ, മൊയ്തീൻ അബ്ബ, അബ്ദുള്ള ഡബിൾ ഗേറ്റ്, അബ്ദുറഹ്മാൻ ബണ്ടസാല, ഹൈദർ വളപ്പ് എന്നിവരും സംബന്ധിച്ചു.

 യോഗത്തിൽ സ്ഥാപന നിർമ്മാണത്തിന് വേണ്ടി സഹായിച്ചവർക്ക് പ്രത്യേക പ്രാർത്ഥനയും നടത്തി.



No comments