JHL

JHL

സോങ്കാലിൽ വീട് കുത്തിത്തുറന്ന് കാറും സ്വര്‍ണാഭരങ്ങളുംമറ്റും കവർന്ന സംഭവം; രണ്ടു പേർ പിടിയിൽ.

ഉപ്പള(www.truenewsmalayalam.com) : സോങ്കാലിൽ വീട് കുത്തിത്തുറന്ന് കാറും സ്വര്‍ണാഭരങ്ങളുംമറ്റും കവർന്ന സംഭവം, രണ്ടു പേർ പിടിയിൽ.

ഉപ്പള സ്വദേശി നിതിന്‍ കുമാര്‍ (48), ആലുവ സ്വദേശി അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ബാക്കി നാല് പേർക്കായുള്ള അന്വേഷണം ഊർജിതമാക്കി.

രണ്ട് മാസങ്ങൾക്ക് മുമ്പ് ഉപ്പള സോങ്കാലിലെ ജി.എം അബ്ദുല്ലയുടെ വീട്ടിലായിരുന്നു  കവര്‍ച്ച. ഇവര്‍ കുടുംബ സമേതം ദുബായിലാണ്.

 ജനുവരി 14ന് രാത്രി വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപ വില മതിക്കുന്ന രണ്ട് വാച്ചുകളും, 20 പവന്‍ സര്‍ണാഭരണങ്ങളും, ഒരു ലക്ഷം രൂപയും, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഫോര്‍ച്യൂണര്‍ കാറുമാണ്, കവര്‍ന്നത്.

 ആറംഗ സംഘം മറ്റൊരു കാറിലായിരുന്നു കവര്‍ച്ചക്കെത്തിയത്, കവര്‍ച്ച നടന്ന ദിവസം പ്രതികള്‍ കവര്‍ന്ന കാറും മറ്റൊരു കാറുമായി കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.

 ഈ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പ്രതികളും രണ്ട് കാറുകളും മലപ്പുറത്തുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു പ്രതിയെ ഉപ്പളയില്‍ വെച്ചും മറ്റൊരു പ്രതിയെ കുമ്പളയില്‍ വെച്ചുമാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.




No comments