JHL

JHL

അടുത്ത വർഷം മുതൽ വാഹനങ്ങൾക്ക് യന്ത്രവത്കൃത ഫിറ്റ്നസ് പരിശോധന നിർബന്ധം

ന്യൂഡൽഹി(www.truenewsmalayalam.com) : 2023 ഏപ്രിൽ മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന യന്ത്രവത്കൃതമാക്കുന്നു. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക.

ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ യന്ത്രവത്കൃത (എ.ടി.എസ്) പരിശോധന കർശനമാക്കുന്നത്. മീഡിയം ഗുഡ്സ്, മീഡിയം പാസഞ്ചർ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 2024 ജൂൺ മുതലായിരിക്കും ബാധകം. നേരിട്ട് നടത്തുന്ന ഫിറ്റ്നസ് പരിശോധനയുടെ എല്ലാ ഘട്ടങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിൽ(എ.ടി.എസ്)യന്ത്രങ്ങൾ വഴിയായിരിക്കും നടത്തുക. 1989ലെ മോട്ടോർ വാഹന നിയമത്തിലെ 175ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് ഇത് ബാധകമെന്ന് ഈ മാസം അഞ്ചിനിറങ്ങിയ ഉത്തരവിൽ റോഡ്-ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു. എട്ട് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് രണ്ടു വർഷവും എട്ടു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് ഒരു വർഷവുമായിരിക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി.

സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ 15 വർഷത്തിനുശേഷം രജിസ്ട്രേഷൻ പുതുക്കുമ്പോഴാണ് ഈ രീതിയിൽ ഫിറ്റ്നസ് പരിശോധന നടത്തേണ്ടത്.



No comments