ആർ.എസ്.എസ്. നേതാവ് ഉദ്ഘാടകൻ; പ്രതിഷേധവുമായി എസ്.എഫ്.ഐ.
മംഗളൂരു(www.truenewsmalayalam.com) : വിദ്വേഷപ്രസംഗം നടത്തുന്നതിൽ കുപ്രസിദ്ധനായ ആർ.എസ്.എസ്. നേതാവിനെ മംഗളൂരു സർവകലാശാലയുടെ കൗൺസിൽ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വിവാദമാകുന്നു.
ബുധനാഴ്ച സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ കൗൺസിൽ ഉദ്‌ഘാടനമാണ് ആർ.എസ്.എസ്. നേതാവ് കല്ലടക്ക പ്രഭാകർ ഭട്ട് നടത്തിയത്.
നിരന്തരം പ്രകോപനപരമായ പ്രസംഗം നടത്തി സാമൂഹികാന്തരീക്ഷം തകർക്കുന്ന പ്രഭാകർ ഭട്ടിനെ സർവകാലാശാല ഉദ്‌ഘാടനത്തിനുവിളിച്ചത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്.എഫ്.ഐ. പറഞ്ഞു. സർവകാലാശാലയുടെ ഈ നിലപാടിനെതിരേ എസ്.എഫ്.ഐ. മംഗളൂരു ക്ലോക്ക് ടവറിനടുത്ത് പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.
Post a Comment