JHL

JHL

ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട്(www.truenewsmalayalam.com)  : ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

 പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയാണ് സംസ്ഥാന സർകാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്തി പറഞ്ഞു.

 ഈ നിലപാടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കഴിഞ്ഞ ബജറ്റ്. വ്യവസായ സ്ഥാപനങ്ങളുടെ പുനരുജീവനത്തിന് അഞ്ചിന പരിപാടി ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ടെക്സ്റ്റൈൽ സ് ഉൾപെടെയുള്ള വ്യവസായ മേഖലയെ ഒറ്റത്തവണ മൂലധനസഹായം നൽകി സംരക്ഷിക്കുകയും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിറ്റഴിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന സർകാർ പരിശ്രമിക്കുന്നത്. സംസ്ഥാനത്ത് സംസ്ഥാന സർകാർ ഭൂമി ഏറ്റെടുത്ത് ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കുന്നതിനുപകരം സംസ്ഥാനസർകാരിനെ ഏൽപിക്കണമെന്നതാണ് നിലപാട്. നല്ല നിലയിൽ നടന്ന എച്ച് എംഎലിനെ വിൽക്കാൻ കേന്ദ്ര സർകാർ തീരുമാനിച്ചപ്പോൾ പരസ്യ ലേലത്തിൽ പങ്കെടുത്താണ് സംസ്ഥാന സർകാർ ഏറ്റെടുത്തത്. ഏതാനും നാളുകൾക്കകം അത് പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ആ ദിവസവും വന്നിരിക്കുകയാണ് എന്ന ആമുഖത്തോടെയാണ് കെൽ ഇഎംഎൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

വ്യവസായ-നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്റഫ് എംഎൽഎ, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, എം രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, മുൻ എം പി പി കരുണാകരൻ, വ്യവസായ വകുപ്പ് പ്രിൻസിപൽ സെക്രടറി എപിഎം മുഹമ്മദ് അനീശ്, മറ്റു ജനപ്രതിനിധികൾ, ട്രേഡ് യൂനിയൻ പ്രതിനിധികൾ 'തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയുടെ വ്യാവസായിക വളര്‍ച ലക്ഷ്യം വെച്ചാണ് 1990-ല്‍ കേരള സര്‍കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രികല്‍ ആന്‍ഡ് അലൈഡ് എൻജിനീയറിംഗ് കംപനിയുടെ ഒരു യൂനിറ്റ് കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ സ്ഥാപിച്ചത്. 2011 ല്‍ കൂടുതല്‍ വിപണി ലക്ഷ്യം വെച്ച് ഭെലിന്റെയും കേരള സര്‍കാരിന്റെയും 51 :49 ഓഹരി അനുപാതത്തില്‍ ഭെല്‍ - ഇഎം എല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാക്കി മാറ്റി. എന്നാൽ പിന്നീട് കംപനി നഷ്ടത്തിലേക്ക് പോകുകയും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്തു.


No comments