JHL

JHL

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ നീക്കം; ഡിവൈഎഫ്ഐ.

കാസർഗോഡ്(www.truenewsmalayalam.com) : സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാനുള്ള വലതുപക്ഷ വർഗീയ അവിശുദ്ധ സഖ്യത്തെ പ്രതിരോധിക്കുവാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കൊടക്കാട് നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2025 ൽ സിൽവർലൈൻ പദ്ധതി പൂർത്തിയായൽ ഉറക്കം നഷ്ടപ്പെടുന്നവരുടെ വിലാപമാണ് ഇപ്പോൾ പ്രതിഷേധമായി കാണുന്നതെന്ന് സമ്മേളനം വിലയിരുത്തി. രണ്ട് ദിവസം നീണ്ട് നിന്ന സമ്മേളനത്തിൽ ശക്തമായ ചർച്ചകൾ നടന്നു.സമാപന ദിവസമായ ഇന്നലെ ചർച്ചയ്ക്കുള്ള മറുപടി സംസ്ഥാന സെക്രട്ടറി വി.കെ മനോജും ജില്ലാ സെക്രട്ടറി സി.ജെ സജിത്തും നൽകി. 

ജില്ലയുടെ വടക്കൻ മേഖലകളിൽ കഴിഞ്ഞ പ്രവർത്തന കാലയളവിൽ സംഘടന തലത്തിൽ വലിയ മുന്നേറ്റം നടത്താൻ ഡിവൈഎഫ്ഐക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സമ്മേളനം വിലയിരുത്തി. അംഗത്വത്തിലും വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു. നേതാക്കളായ പി.കെ.നിശാന്ത്, സി.ജെ സജിത്ത്, രേവതി കുമ്പള, എം.രാജീവൻ, ഒ.വി.പവിത്രൻ, കെ.എം.വിനോദ്, എൻ.പ്രിയേഷ്, രതീഷ് നെല്ലിക്കാട്ട്, ബി.സി.പ്രകാശ്, കെ.രാജു, കെ.പി വിജയകുമാർ, കെ.പി സുജിത്ത്, സുരേഷ് വയമ്പ്, കെ.മണി, പി.വി അനു, സജിത, ഷീബ പനയാൽ, എന്നിവർക്ക് യാത്രയയപ്പ് നൽകി. 

സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ഇ.കുഞ്ഞിരാമൻ, കെ.വി.ജനാർദനൻ, പി.പി.ചന്ദ്രൻ, കെ.കനേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷാലു മാത്യു (പ്രസിഡന്റ്), കെ.വി നവീൻ, കെ.കനേഷ്, അനിഷേധ്യ (വൈ. പ്രസിഡന്റുമാർ), രജീഷ് വെള്ളാട്ട് (സെക്രട്ടറി), പി.ശിവപ്രസാദ്, സാദിഖ് ചെറുഗോളി, എ.വി ശിവപ്രസാദ് (ജോ.സെക്രട്ടറിമാർ), കെ.സബീഷ് (ട്രഷറർ), സി.വി ഉണ്ണിക്കൃഷ്ണൻ, നസറുദ്ദീൻ, എം.വി രതീഷ്, വി.ഗിനീഷ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ).


No comments