JHL

JHL

പരേതനായ പൗരപ്രമുഖന്റെ പേരിൽ കൊപ്പളത്ത് റോഡ്; വാർഡ് മെമ്പറെ അഭിനന്ദിച്ച് നാട്ടുകാർ.

മൊഗ്രാൽ(www.truenewsmalayalam.com) : പൗര പ്രമുഖനായിരുന്ന കൊ പ്പളം മൂസയുടെ പേരിൽ കൊപ്പളത്തിൽ ലിങ്ക് റോഡ്. വാർഡ് മെമ്പർ കൗലത്ത് ബീബിയെ അഭിനന്ദിച്ച് നാട്ടുകാർ.

 നാടിന്റെ സർവ്വ മേഖലകളിലും1992  കാലഘട്ടത്തിൽ നിറഞ്ഞുനിന്നിരുന്ന പ്രമുഖരിൽ ഒരാളായിരുന്നു പരേതനായ  കൊപ്പളം മൂസ.കൊപ്പളം തീരദേശ റോഡിൽ നിന്ന് കടപ്പുറം ഭാഗത്തേക്കുള്ള ലിങ്ക് റോഡിനാണ് "മൂസ കൊപ്പളം ''റോഡ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കുമ്പള ഗ്രാമ പഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിച്ച് നിർമ്മിച്ച റോഡാണിത്.

 റോഡിന്റെ  ഉദ്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ- യൂസഫ് നിർവഹിച്ചു. വാർഡ് മെമ്പർ കൗലത്ത് ബീബി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സബൂറ, ബി കെ അബ്ദുൽ ഖാദർ , സി എം ജലീൽ കൊപ്പളം, ഇസ്മയിൽ-മൂസ, ബി കെ മുനീർ,മഹമൂദ്, ഹസ്സൻ- മൂസ, അബ്ദുള്ള, ശരീഫ്, അബ്ബാസ്, രാമകൃഷ്ണൻ,അസ്‌ലം എന്നിവർ സംബന്ധിച്ചു.



No comments