പിലിക്കോട് ദേശീയ പാതയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് പച്ചമ്പളം സ്വദേശി മരിച്ചു
കാസർഗോഡ്(www.truenewsmalayalam.com) : പിലിക്കോട് ദേശീയ പാതയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് പച്ചമ്പളം സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
പച്ചമ്പള സ്വദേശി കാമിൽ മുബഷിർ(22) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. സുഹൃത്ത് അബ്ദുല്‍റഹ്‌മാന്‍ അസ്ഫറി(24)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മുട്ടകയറ്റിവരികയായിരുന്ന ലോറിയും യുവാക്കള്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി ബൈക്കുമായി 100 മീറ്ററോളം മുന്നോട്ട് നീങ്ങി. റോഡിലേക്ക് തെറിച്ചുവീണാണ് രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാര്‍ ഇരുവരേയും ഉടന്‍ തന്നെ ഓട്ടോയില്‍ ചെറുവത്തൂരിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മുബശിര്‍ മരണപ്പെടുകയായിരുന്നു.
Post a Comment