JHL

JHL

കേരള സർക്കാരിൻ്റെ മദ്യ നയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി.

കുമ്പള(www.truenewsmalayalam.com) : ഇടത് സർക്കാരിൻ്റെ പുതിയ മദ്യ നയത്തിനെതിരെ കുമ്പള ടൗണിൽ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. ജനങ്ങളുടെ മദ്യാസക്തി കുറച്ചു കൊണ്ടുവരുന്നതിനും സംസ്ഥാനത്തെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനും മുൻകൈയെടുക്കേണ്ട ഭരണകൂടം ജനങ്ങളുടെ ജീവിത നിലവാരത്തെ തകർക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും അക്രമസംഭവങ്ങളും ദിനംപ്രതി വർദ്ധിക്കുന്ന സന്ദർഭത്തിലും മദ്യശാലകളും പബുകളും സുലഭമാക്കുന്ന സർക്കാർ നയം പ്രതിഷേധാർഹമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്ന ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ പറഞ്ഞു.

വെൽഫെയർ പാർട്ടി  വിമൻ ജസ്റ്റീസ് മൂവ്മെന്റ് കാസർകോട് ജില്ല വൈസ് പ്രസിഡൻ്റ് ഫൗസിയ സിദ്ദിഖ്, ജില്ല സെക്രട്ടറി സഹീറ അബ്ദുൽ ലത്തീഫ്, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് കുമ്പള തുടങ്ങിയവർ സംസാരിച്ചു.

 വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ മൂസ, സെക്രട്ടറി അസ്ലം സൂരംബയൽ, ഭാരവാഹികളായ ബീരാൻ മൊയ്ദീൻ, ഹബീബ താജുദ്ദീൻ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.


No comments