JHL

JHL

കുമ്പളയിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി.

കുമ്പള(www.truenewsmalayalayalam.com) : കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണഉത്പാദന വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി പഴകിയതും ഉപയോഗ്യ ശൂന്യമായതുമായ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

ഹോട്ടലുകൾ,കൂൾബാറുകൾ,പാൽവില്പന കേന്ദ്രങ്ങൾ, ബേക്കറികൾ, ഭക്ഷണ ശാലകളെന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

 ചെറുവത്തൂരിൽ ഷവർമ്മ കഴിച്ചു ഒരു കുട്ടിമരിക്കാനിടയാവുകയും 30ഓളം പേർ വിവിധ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്നു ആശുപത്രിയിൽ പ്രവേശിക്കപെട്ടതിനെ തുടർന്ന് ഭക്ഷണ കേന്ദ്രങ്ങളിലെ ഭക്ഷ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാവുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.

ശുചിത്വ മില്ലാത്ത പാത്രങ്ങൾ, പരിസരം,  ഭക്ഷണ സാധനങ്ങൾ,കുടിവെള്ളം,വൃത്തിയില്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എന്നിവയിലൂടെയൊക്കെ ഭക്ഷ്യ വിഷബാധയും പല സാംക്രമിക രോഗ ങ്ങളും പിടിപെടാൻ  സാധ്യതയുണ്ട് എന്നു ആരോഗ്യ വകുപ്പ് അധികാരികൾ അറിയിച്ചു.

കുമ്പള ഹെൽത്ത് ടീം അംഗങ്ങളായ ബാലചന്ദ്രൻ.സി.സി.ആദർശ്.  കെ.കെ. അഖിൽ കാരായി,പ്രജീഷ്, വിൽഫ്രഡ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.



No comments