JHL

JHL

തൊഴിൽ അവകാശങ്ങളുടെ വീണ്ടെടുപ്പിന് തൊഴിലാളിസമൂഹം ഒറ്റകെട്ടാകണം; എഫ്. ഐ.ടി.യു

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : തൊഴിലവകാശങ്ങളുടെ  വീണ്ടെടുപ്പിന് തൊഴിലാളി സമൂഹം  ഒറ്റകെട്ടാകണമെന്ന് എഫ്. ഐ.ടി.യു ജില്ല  കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മെയ്ദിന സംഗമം ആഹ്വാനം ചെയ്തു.

 തൊഴിലാളി സമൂഹം  നിരന്തരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ മോദി സർക്കാർ കോർപറേറ്റുകൾക്കുവേണ്ടി ഓരോന്നോരോന്നായി ഇല്ലായ്മ ചെയ്തു  കൊണ്ടിരിക്കുകയാണെന്ന്  സംഗമം  ഉദ്ഘാടനം ചെയ്ത് എഫ്. ഐ.ടി.യു സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സി. എച്ച് മുത്തലിബ് പറഞ്ഞു. തൊഴിൽ നിയമങ്ങളുടെ കടയ്ക്കൽ  കത്തിവെച്ചു കൊണ്ട് തൊഴിലാളികളെ  അടിമ സമാനമായ സാഹചര്യത്തിലേക്ക് തള്ളപ്പെടുന്നതിനു  തടയിടാനും തൊഴിൽ  അവകാശങ്ങളുടെ  വീണ്ടെടുപ്പിനും തൊഴിലാളി  സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്   അദ്ദേഹം പറഞ്ഞു. എഫ് ഐ ടി യു ജില്ല പ്രസിഡണ്ട് അബ്ദുൾ ഹമീദ് കക്കണ്ടം അദ്ധ്യക്ഷം വഹിച്ചു.

വെൽഫയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ്‌ സി. എച്ച്. ബാലകൃഷ്ണൻ  മുഖ്യ  പ്രഭാഷണം  നടത്തി.

എഫ്. ഐ.ടി.യു ജില്ല കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ കുമ്പള,  ടി കെ അഷ്‌റഫ്‌, അൺ എയ്ഡഡ്   സ്കൂൾ  ടീച്ചേർസ് & സ്റ്റാഫ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌  ടി മഹേഷ്‌ മാസ്റ്റർ, മത്സ്യ തൊഴിലാളി  യൂണിയൻ  ജില്ലാ കൺവീനർ  എ. വി. അബ്ദുൽ സലാം, ടൈലറിങ് ആൻ്റ് ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ജില്ല കമ്മിറ്റി അംഗം ജയശ്രി  കൂവകൈ, കർഷക തൊഴിലാളി  യൂണിയൻ പ്രതിനിധി  രാഘവൻ പരപ്പച്ചാൽ, ബിൽഡിംഗ്‌ &കൺസ്ട്രക്ഷൻ  വർക്കേഴ്സ് യൂണിയൻ ജില്ല കമ്മിറ്റി മെമ്പർ എം. എച്ച്. സാലിക് തുടങ്ങിയവർ  സംസാരിച്ചു.

എഫ്. ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഷഫീഖ്  സ്വാഗതവും, ജില്ല കമ്മിറ്റി മെമ്പർ ടി എം. എ. ബഷീർ  അഹമ്മദ്‌ നന്ദിയും പറഞ്ഞു.


No comments