JHL

JHL

ഭക്ഷ്യവിഷബാധയേറ്റ് ചെറുവത്തൂർ സ്വദേശിനി മരിച്ചു; കൂൾബാർ പൊലീസ് അടച്ചുപൂട്ടി

കാസർകോട്(www.truenewsmalayalam.com) :  ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചു. ചെറുവത്തൂർ സ്വദേശി ദേവാനന്ദ (16) ആണ് മരിച്ചത്. കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച് വിഷബാധയേൽക്കുകയായിരുന്നു.

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഭക്ഷ്യവിഷബാധയേറ്റ 14 പേർ ആശുപത്രിയിൽ ചികിത്സലാണ്.

ചെറുവത്തൂരിലെ കൂൾബാർ പൊലീസ് അടച്ചുപൂട്ടി. ഹോട്ടലുകളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ല ഭരണകൂടം.


No comments