ബന്തിയോടിൽ മിനി ബസും ലോറിയും കൂട്ടിമുട്ടി 20 പേർക്ക് പരിക്കേറ്റു
ബന്തിയോട്: ഗോവയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മിനി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് മള്ളങ്കൈയിലാണ് അപകടം. പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായ ഹര്‍ജ, ശ്രീദേവി, സുഹ്‌റ, വിഗ്‌നേഷ്, ഇക്ബാല്‍, കിഷോര്‍, അമ്പിളി, അന്‍വര്‍, മുസഖില്‍, അക്ഷയ്, അജയ് കുമാര്‍, സാബിത്, സൂരജ്, വിഗ്‌നേഷ്, ശ്രീനിജി, വിശാല്‍ വര്‍മ്മ, അള്‌നബ് എന്നിവരെയാണ് പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മിനി ബസും കണ്ടെയ്‌നര്‍ ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ലോറി ജീവനക്കാരായ രണ്ട് പേരെ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment