JHL

JHL

മൊഗ്രാൽ കോട്ട റോഡ് തകർച്ച ; വിജിലൻസിൽ പരാതി നൽകിയപ്പോൾ പേരിന് മാത്രം കോൺക്രീറ്റ് ചെയ്യാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

 


നിർമ്മാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തകർന്ന റോഡ് നാട്ടുകാർ വിജിലൻസിൽ പരാതി കൊടുത്തപ്പോൾ മിനുക്കു പണി നടത്തി രക്ഷപ്പെടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.
 മൊഗ്രാൽ കോട്ട റോഡാണ് നിർമ്മാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ തകർന്നത്.
 പത്ത്‌ ലക്ഷത്തിന് ടെൻഡർ എടുത്താണ് 198 മീറ്റർ റോഡ് നിർമ്മിച്ചത്. നാട്ടുകാർ വിജിലൻസിൽ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തി പണിയിലെ കൃത്രിമം കണ്ടെത്തിയിരുന്നു . 
മിനുക്ക് പണി തുടങ്ങിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ , പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ , ഓവർസിയർ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് രണ്ട് ഇഞ്ച് കനത്തിൽ കൃത്യമായി ചെയ്തുകൊടുക്കാൻ ആവശ്യപ്പെട്ടു.

No comments