സിഎം കൊലപാതകം ദുരൂഹതകൾ വർദ്ധി ക്കുന്നു സമരത്തി ന് പൂർണ പിന്തുണ പിഡിപി
കാസർഗോഡ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ലോകപ്രശസ്ത പണ്ഡിതന്മാരിൽ പ്രമുഖരും ആയിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് 12 വർഷങ്ങൾ പിന്നിട്ടിട്ടും കൊലപാതകികൾ ചില നിശ്ചിത സംരക്ഷണ വലയങ്ങളിൽ തന്നെ കഴിയുന്നത് ആശങ്കാജനകമാണ് സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തെ ആത്മഹത്യാശ്രമം നടത്തിയ പല സംഭവങ്ങളുടെ ദുരൂഹ വാർത്തകൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സി എം അബ്ദുല്ല മൗലവിയുടെ കുടുംബം നടത്തുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പിഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റി പൂർണ്ണ പിന്തുണ നൽകുന്നതായി പിഡിപി കാസർഗോഡ് ജില്ലാ ഭാരവാഹി കളുടെ യോഗം പ്രഖ്യാപിച്ചു സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തെ ആത്മഹത്യാശ്രമം നടത്തിയവർ മുൻകാല അന്വേഷണ വിഭാഗങ്ങളിൽ പെട്ട പലരും ഉണ്ടായിരുന്നു എന്നത് പുതിയ വെളിപ്പെടുത്തലുകളും ദുരൂഹ വാർത്തകളും കൂടുതൽ സംശയങ്ങൾക്ക് ഇട വരുത്തി കൊണ്ടിരിക്കുകയാണ് കൃത്യമായ അന്വേഷണം നടക്കാനുള്ള തടസ്സം തുടക്കംമുതൽ തന്നെ ഉണ്ടായിരുന്നത് നീണ്ടു കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കും എൻഐഎ നേരിട്ട് കേസ് എടുക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട് എന്ന സി എം അബ്ദുല്ല മൗലവിയുടെ കുടുംബത്തിന്റെ നേരത്തെയുള്ള ആവശ്യത്തിന് പിഡിപി പിന്തുണക്കുകയാണ് എന്നും സി എം അബ്ദുല്ല മൗലവിയുടെ കുടുംബം നടത്തുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്ന് പിന്തുണ നൽകുകയും കൊലപാതകികൾ നിയമത്തിന് മുന്നിൽ എത്തുന്നതു വരെ പാർട്ടി ശക്തമായ സമരപാതയിൽ വരുംനാളുകളിൽ ഉണ്ടാകുമെന്നും പിഡിപി മുന്നറിയിപ്പുനൽകി ബദിയടുക്ക പാർട്ടി ഓഫീസിൽ നടന്ന പാർട്ടി കാസർകോട് ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ
Post a Comment