JHL

JHL

എൻ,സി,പി,യിൽ ചേർന്നവർക്ക് സ്വീകരണം നൽകി


കുമ്പള : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച എൻ,സി,പി,യിൽ ചേർന്ന വർക്ക് സ്വീകരണം നൽകി ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിശാല മതനിരപേക്ഷ ജനാധിപത്യ പാർട്ടികൾ ശക്തിപ്പെടുത്തേണ്ടത് വർത്തമാനകാല ഇന്ത്യയിൽ അനിവാര്യമാണെന്നും അതിന് എൻസിപി ശക്തിപ്പെടുത്താൻ കൂടുതൽ ജനങ്ങൾ പാർട്ടിയിലേക്ക് കടന്നു വരികയാണെന്ന് എൻസിപി നേതാക്കൾ പറഞ്ഞു

 ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തിവരുന്ന വികസന പദ്ധതികൾ അഭിനന്ദനാർഹമാണെന്നും കുമ്പള ഗവൺമെന്റ് ഹോസ്പിറ്റൽ കൂടുതൽ വികസനത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും NCP നേതാക്കൾ പറഞ്ഞു എൻസിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മഹമ്മൂദ് കൈക്കമ്പയു ടെ അധ്യക്ഷതയിൽ നടന്ന സ്വീകരണയോഗം ജില്ലാ സെക്രട്ടറി മുഹമ്മദ് ആനബാഗിലുവിൽ ഉദ്ഘാടനം ചെയ്തു സുബൈർ പടുപ്പ് ഹമീദ് ചേരങ്കൈ ഖാലിദ് ബംബ്രാണ അബ്ബാസ് മൊഗ്രാൽ ഖദീജ മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു മിസ്രിയ നന്ദിയും പറഞ്ഞു

No comments